ബ്രിട്ടീഷ് അധിനിവേശത്താൽ ഇല്ലാതായി; എഴുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നു; ചീറ്റകളെത്തുന്നത് നമീബിയയിൽ നിന്ന് ;ഏറ്റവും വേഗതയുള്ള മൃഗം ഇന്ത്യയുടെ ഭാഗമാകുന്നത് പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രിട്ടീഷ് അധിനിവേശത്താൽ ഇല്ലാതായി; എഴുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നു; ചീറ്റകളെത്തുന്നത് നമീബിയയിൽ നിന്ന് ;ഏറ്റവും വേഗതയുള്ള മൃഗം ഇന്ത്യയുടെ ഭാഗമാകുന്നത് പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 03:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 75 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും രാജ്യത്തെത്തിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72 ാം ജന്മദിനമായ സെപ്തംബർ 17 ന് ചീറ്റകൾ വീണ്ടും ഇന്ത്യയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.

ആഫിക്കയിലെ നമീബിയയിൽ നിന്ന്  എയർവേകൾ വഴി അഞ്ച് ചീറ്റകളെയാണ് ഇന്ത്യയിലെത്തിക്കുന്നത്. ചീറ്റകളുടെ പുനരവതരണത്തിനായി രൂപം കൊടുത്ത ‘ആക്ഷൻ പ്ലാൻ ഫോർ ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായാണ് ചീറ്റകൾ രാജ്യത്തെത്തുന്നത്.രാജ്യത്തെ വിവിധ നാഷണൽ പാർക്കുകളിലേക്ക് അഞ്ചു വർഷത്തിനുള്ളിൽ 50 ചീറ്റകളെ എത്തിക്കുന്നതാണ് പദ്ധതി ലക്ഷ്യം വെയ്‌ക്കുന്നത്.

മദ്ധ്യപ്രദേശിലെ കുനോ പാൽപുർ നാഷ്ണൽ പാർക്കിലാണ് ലോകത്തെ വേഗതയേറിയ മൃഗത്തിന്റെ ചെറുസംഘം സൈൗര്യവിഹാരം നടത്തുക. ചീറ്റകൾക്ക് അനുയോജ്യമായ പ്രദേശമെന്ന നിലയ്‌ക്കാണ് കുനോ-പാൽപുർ നാഷ്ണൽ പാർക്ക് തിരഞ്ഞെടുത്തത്. ചീറ്റകളെ സ്വീകരിക്കാനായി പാർക്കിന്റെ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നാണ് വിവരം.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിന് ക്ഷണിച്ചതായാണ് വിവരം. നാഷണൽ പാർക്കിന് സമീപത്തെ ഹോട്ടലുകളും മറ്റും ഇതിനോടകം തന്നെ മുഴുവനും ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ചീറ്റകളെ എത്തിക്കാനായി പാർക്കിനുള്ളിൽ രണ്ട് ഹെലിപാഡുകളും പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾക്കായി അഞ്ച് ഹെലിപാഡുകളും സജ്ജീകരിച്ചു കഴിഞ്ഞു. പാർക്കിലെത്തുന്ന ചീറ്റകളെ നിരീക്ഷിക്കാനായി നാല് അത്യാധുനിക ക്യാമറകളാണ് ഒരുക്കിയിരിക്കുന്നത്.

1947 ലാണ് രാജ്യത്തെ അവസാനത്തെ ചീറ്റപുലി ചത്തത്. 1952 ൽ രാജ്യത്ത് വേട്ടയാടലും മറ്റ് ഘടകങ്ങളും മൂലം ഏഷ്യാറ്റിക് ചീറ്റകൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഭാഗമായി നടന്ന വേട്ടയാടലാണ് ഇന്ത്യൻ ചീറ്റകളുടെ എണ്ണം കുറയലിന് കാരണമായതെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

Tags: faeturedKuno National Park
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies