മഹാവിഷ്ണുവിനെയും വീര സവർക്കറെയും അപമാനിച്ചു; ഡിഎംകെ എംഎൽഎയ്‌ക്കെതിരെ പരാതി പ്രവാഹം

Published by
Janam Web Desk

ബംഗളൂരു: മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഡിഎംകെ നേതാവും എംഎൽഎയുമായ ടിആർബി രാജയ്‌ക്കെതിരെ പരാതി പ്രവാഹം.മഹാവിഷ്ണുവിനെ അപകീർത്തികരമായി ചിത്രീകരിക്കുന്ന ട്വിറ്റർ പോസ്റ്റിനെതിരെ തമിഴ്‌നാട്ടിലെ ബിജെപി നേതാവായ അമർ പ്രസാദ് റെഡ്ഡിയാണ് ആദ്യം പരാതി നൽകിയത്.

വീര സവർക്കറെ അപമാനിക്കുന്ന അപമാനിക്കുന്ന വിധത്തിലുമായിരുന്നു ട്വീറ്റ്.വിവാദമായതോടെ എംഎൽഎ ട്വീറ്റ് ഡിലീറ്റ് ചെയ്ചുകയായിരുന്നു.
എംഎൽഎയുടെ മഹാവിഷ്ണുവിനെ അവഹേളിച്ച് വിദ്വേഷം പടർത്തുന്ന ട്വിറ്റർ പോസ്റ്റിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഡിഎംകെ ലോക്സഭാ എംപിയായ ടിആർ ബാലുവിന്റെ മകനാണ് മന്നാർഗുഡി മണ്ഡലത്തിലെ എംഎഎൽഎയായ ടിആർബി രാജ. ഇതിന് മുൻപും ഹിന്ദുവിരുദ്ധ ഉള്ളടക്കമുള്ള ട്വീറ്റുകൾ കാരണം ഏറെ വിമർശനം നേരിടേണ്ടി വന്നയാളാണ് രാജ

 

Share
Leave a Comment