തിരുവനന്തപുരം: ബാർബർ ഷോപ്പിൽ എത്തിയ ആളുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ച അന്യസംസ്ഥാനക്കാരൻ അറസ്റ്റിൽ. യുപി സ്വദേശി മുഹമ്മദ് ഹസ്സനാണ് തിരുവനന്തപുരത്ത് പോലീസിന്റെ പിടിയിലായത്.
പേരക്കുട്ടിക്ക് ഒപ്പം മുടിവെട്ടാൻ എത്തിയ ആളുമായി സൗഹൃദം നടിച്ച് മൊബൈൽ നമ്പർ കരസ്ഥമാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നമ്പർ മറ്റാർക്കോ അയച്ചുകൊടുത്ത് വാട്സ് ആപ്പ് ആക്റ്റിവേറ്റ് ചെയ്യുകയായിരുന്നു. അതിനായി ഒടിപി വന്നപ്പോൾ അതും നോക്കി അയച്ചുകൊടുത്തു.
കടയിൽ നിന്ന് ഇറങ്ങിയപ്പോൾ മെസേജ് കണ്ട് സംശയം തോന്നിയ പരാതിക്കാരൻ മറ്റൊരാളുടെ ഫോണിൽ കയറി നോക്കിയപ്പോഴാണ് തന്റെ നമ്പറിൽ പുതുതായി വാട്സ് ആപ്പ് തുടങ്ങിയതായി തിരിച്ചറിഞ്ഞത്. ഈ വാട്സ്ആപ്പ് അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രം പാകിസ്താൻ പതാകയായിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇയാൾ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ സംശയം തോന്നിയാണ് പോലീസിൽ പരാതിപ്പെട്ടത്.
ഇയാളെ പോലീസും വിവിധ ഏജൻസികളും ചോദ്യം ചെയ്തു. ചോദ്യം ചെയ്തപ്പോളും പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇയാൾക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് അടക്കം വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Comments