ന്യൂഡൽഹി: ദേശീയ പതാകയോട് അനാദരവ് കാണിച്ചയാളെ പൊക്കി പോലീസ്. പതാക ഉപയോഗിച്ച് സ്കൂട്ടർ തുടയ്ക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് പ്രതി പോലീസിന്റെ വലയിലായത്. ഡൽഹിയിലെ നോർത്ത് ഗൊൻഡ പ്രദേശവാസിയായ 58- കാരൻ ആണ് അറസ്റ്റിലായത്.
Nearly a month after we celebrated 75th independence day with full enthusiasm, this comes to me with a shock! 'Soni Zaidi' from Delhi's Bhajanpur area was cleaning his scooter with National Flag 🇮🇳Reg#DL10SY5491@DelhiPolice @dtptraffic, requesting action pls!#abkuchnahichupega pic.twitter.com/aLPoAsggr7
— Akassh Ashok Gupta (@peepoye_) September 8, 2022
മടക്കിയ പതാക ഉപയോഗിച്ച് വെള്ള സ്കൂട്ടർ വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. 1971-ലെ ദേശീയ അന്തസ്സിനെ അപമാനിക്കുന്നത് തടയുന്ന നിയമത്തിലെ സെക്ഷൻ രണ്ട് പ്രകാരവും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ സ്കൂട്ടറും സ്കൂട്ടർ തുടയ്ക്കാൻ ഉപയോഗിച്ച ദേശീയ പതാകയും കണ്ടെടുത്തു. അബദ്ധത്തിൽ ചെയ്തതാണ് എന്നാണ് പ്രതിയുടെ വിശദീകരണം.
Comments