ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്ക് പൂട്ട് വീഴുന്നു; അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ- Unauthorized loan apps will stop functioning in India
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്ക് പൂട്ട് വീഴുന്നു; അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ- Unauthorized loan apps will stop functioning in India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 09:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്കെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. രാജ്യത്തെ അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ വിളിച്ചു ചേർത്ത യോഗത്തെ തുടർന്നാണ് തീരുമാനം.

അംഗീകൃത ബാങ്കിംഗ് സംവിധാനങ്ങൾക്ക് പുറത്ത്, ധാരാളം ക്രമവിരുദ്ധ ഓൺലൈൻ വായ്പാ തട്ടിപ്പുകൾ നടക്കുന്നതായി കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചിരുന്നു. ഇതിനെതിരെ കർശന നടപടികൾ ഒട്ടും അമാന്തമില്ലാതെ സ്വീകരിക്കാനാണ് നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ആർ ബി ഐ തയ്യാറാക്കുന്ന പട്ടികയിലുള്ള അംഗീകൃത ലോൺ ആപ്പുകൾ മാത്രമേ ഇനി മുതൽ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ആപ്പ് സ്റ്റോറുകളിലും ലഭ്യമാവുകയുള്ളൂ. ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്ക് ഇതോടെ ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

താഴ്ന്ന വരുമാനക്കാരെ പ്രലോഭിപ്പിച്ച് വായ്പകൾ നൽകിയ ശേഷം വലിയ പലിശയും സർവീസ് ചാർജ്ജും ഈടാക്കി ബ്ലാക്ക്മെയിലിംഗിലൂടെയും മറ്റും കെണിയിൽ പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു. ഇത്തരത്തിലുള്ള ആപ്പുകൾ മുഖേന കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം, ബാങ്കിംഗ് തട്ടിപ്പുകൾ എന്നിവ വ്യാപകമാകുന്നതായി കണ്ടെത്തിയിരുന്നു. കടലാസ് കമ്പനികളുടെയും പ്രവർത്തന രഹിതമായ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും മറവിൽ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നതായും കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചിരുന്നു.

വായ്പകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് സമയപരിധി വയ്‌ക്കാനും രജിസ്റ്റേർഡ് ആപ്പുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകും. കടലാസ് കമ്പനികളെ കണ്ടെത്തി നിർജ്ജീവമാക്കാൻ കോർപ്പറേറ്റ്കാര്യ മന്ത്രാലയവും നടപടികൾ സ്വീകരിക്കും. ഉപഭോക്താക്കൾക്കും ബാങ്ക് ജീവനക്കാർക്കും സർക്കാർ ഏജൻസികൾക്കും കമ്പനികൾക്കും ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സൈബർ ബോധവത്കരണം നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

Tags: BJPnirmala sitharamangovernment of indiaOnline loan apps
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies