കൊച്ചി: കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കൊച്ചി. കലൂരിൽ യുവാവിനെ കുത്തിക്കൊന്നു.തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട പ്രതി കിരൺ ആന്റണി പിടിയിലായി.
ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
ആഴ്ചകൾക്ക് മുൻപ് കളത്തിപറമ്പ് റോഡിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചിരുന്നു.വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത് .
Comments