ജനറൽ ബിപിൻ റാവത്തിന് ആദരം; കിബിത്തു ഇനിമുതൽ 'ജനറൽ ബിപിൻ റാവത്ത് സൈനിക പാളയം'; പുനർനാമകരണം ചെയ്ത് സൈന്യവും അരുണാചൽ പ്രദേശ് സർക്കാരും- Gen Bipin Rawat, Military Garrison In Arunachal's Kibithu
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനറൽ ബിപിൻ റാവത്തിന് ആദരം; കിബിത്തു ഇനിമുതൽ ‘ജനറൽ ബിപിൻ റാവത്ത് സൈനിക പാളയം’; പുനർനാമകരണം ചെയ്ത് സൈന്യവും അരുണാചൽ പ്രദേശ് സർക്കാരും- Gen Bipin Rawat, Military Garrison In Arunachal’s Kibithu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 04:39 pm IST
Facebook
Twitter
WhatsAppTelegram

ഇറ്റാനഗർ: അന്തരിച്ച ഭാരതത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരം നൽകി ഇന്ത്യൻ ആർമി. അദ്ദേഹത്തോടുള്ള ആദര സൂചകമായി അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയ്‌ക്ക് കീഴിലുള്ള കിബിത്തു സൈനിക പാളയത്തിന് ‘ജനറൽ ബിപിൻ റാവത്ത് സൈനിക പാളയം’ എന്ന് പുനർനാമകരണം ചെയ്തു. ഇന്ത്യൻ ആർമിയുടെ ഒരു പ്രധാന സൈനിക പാളയമാണ് കിബിത്തു. അരുണാചൽ പ്രദേശ് സർക്കാരിന്റെ ആഭിമുഖ്യത്തിലാണ് കിബിത്തു സൈനിക പാളയത്തിന്റെ പേരിൽ മാറ്റം വരുത്തിയിരിക്കുന്നത്.

സംസ്ഥാന ഗവർണർ ബ്രിഗേഡിയർ ബി.ഡി മിശ്ര, മുഖ്യമന്ത്രി പേമ ഖണ്ഡു, കിഴക്കൻ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ റാണാ പ്രതാപ് കലിത എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ, പ്രാദേശിക പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച വലിയ ഗേറ്റും ജനറൽ ബിപിൻ റാവത്തിന്റെ ചുവർചിത്രവും അനാച്ഛാദനം ചെയ്തു. മിലിറ്ററി ഗാരിസണിനൊപ്പം വാലോങ് മുതൽ കിബിത്തു വരെയുള്ള 22 കിലോമീറ്റർ റോഡിനും ജനറൽ റാവത്തിന്റെ പേര് നൽകി.

ഇന്ത്യയുടെ കിഴക്കൻ ഭാഗത്തെ ലോഹിത് താഴ്‌വരയുടെ തീരത്തുള്ള ഒരു ചെറിയ കുഗ്രാമമാണ് കിബിത്തു. എൽഎസിയിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് കാവൽ നിൽക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സൈനിക പാളയമാണ് കിബിത്തു. രാജ്യത്തിന്റെ തന്നെ പ്രധാന സൈനിക പാളയങ്ങളിലൊന്നായ കിബിത്തുവിന്റെ നാമം ‘ജനറൽ ബിപിൻ റാവത്ത് സൈനിക പാളയം’ എന്ന് നൽകിയത് കിഴക്കൻ ഭാ​ഗങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ചാണ്.

 

Tags: Gen Bipin Rawat
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies