രാഹുൽ ഗാന്ധിയെയും പൊന്നയ്യയെയും അംഗുലീമാലനോടും ശ്രീബുദ്ധനോടും ഉപമിച്ച് കോൺഗ്രസ്; ലോകത്താകമാനമുള്ള ബുദ്ധമത വിശ്വാസികളെ അപമാനിച്ച കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി- BJP slams Congress over anti Buddhist remarks
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ഗാന്ധിയെയും പൊന്നയ്യയെയും അംഗുലീമാലനോടും ശ്രീബുദ്ധനോടും ഉപമിച്ച് കോൺഗ്രസ്; ലോകത്താകമാനമുള്ള ബുദ്ധമത വിശ്വാസികളെ അപമാനിച്ച കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി- BJP slams Congress over anti Buddhist remarks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 12:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യവിരുദ്ധ- മതവിദ്വേഷ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായിട്ടുള്ള വിവാദ ക്രൈസ്തവ പുരോഹിതൻ പൊന്നയ്യയെ സന്ദർശിച്ച് പുലിവാല് പിടിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ന്യായീകരിച്ച് പാർട്ടി. രാഹുൽ ഗാന്ധിയും പൊന്നയ്യയും തമ്മിലുള്ള കൂടിക്കാഴ്ച അംഗുലീമാലനും ശ്രീബുദ്ധനും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് സമാനമാണ് എന്നായിരുന്നു കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ന്യായീകരണം. ശ്രീബുദ്ധനുമായുള്ള അംഗുലീമാലന്റെ കൂടിക്കാഴ്ച അംഗുലീമാലനെ പരിവർത്തനം ചെയ്യുക മാത്രമല്ല, നമ്മുടെ സംസ്കാരത്തെ പരിപോഷിപ്പിക്കുക കൂടിയാണ് ചെയ്തതെന്നായിരുന്നു ഖേരയുടെ ട്വീറ്റ്.

പവൻ ഖേരയുടെ താരതമ്യം പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. മനുഷ്യരെ കൊന്ന് അവരുടെ വിരലുകൾ കൊണ്ട് മാലയുണ്ടാക്കിയ കാപാലികനായിരുന്നു അംഗുലീമാലൻ. തൊള്ളായിരത്തി തൊണ്ണൂറ്റിയൊൻപത് പേരെ കൊലപ്പെടുത്തി വിരലുകൾ കൊണ്ട് മാലയുണ്ടാക്കിയ ശേഷം ആയിരാമത്തെ വിരലിന് വേണ്ടി അദ്ദേഹം സമീപിച്ചത് ബുദ്ധ ഭഗവാനെ ആയിരുന്നു. എന്നാൽ, ശ്രീബുദ്ധനുമായുള്ള കൂടിക്കാഴ്ച അംഗുലീമാലനിൽ പരിവർത്തനം വരുത്തുകയും പശ്ചാത്താപ വിവശനായ അദ്ദേഹം പിന്നീട് ധർമ്മമാർഗം സ്വീകരിച്ച് ഉത്തമനായി തീരുകയും ചെയ്തു.

ഇതിൽ ആരാണ് അംഗുലീമാലൻ, ആരാണ് ശ്രീബുദ്ധൻ എന്നാണ് ബിജെപി ചോദിക്കുന്നത്. രാഹുൽ ഗാന്ധി അംഗുലീമാലനാണെങ്കിൽ വിദ്വേഷ പ്രചാരകനായ പാസ്റ്റർ പൊന്നയ്യയാണോ ശ്രീബുദ്ധൻ? അതോ മറിച്ചാണോ? രണ്ടായാലും ഇത് ലോകത്താകമാനമുള്ള ബുദ്ധമത വിശ്വാസികളെ അപമാനിക്കലാണ്. സനാതന ധർമ്മത്തെ കുറിച്ചുള്ള അജ്ഞതയാണ് കോൺഗ്രസിനെ കൊണ്ട് ഇത്തരം അബദ്ധങ്ങൾ പറയിപ്പിക്കുന്നത്. ഇതിന് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആവശ്യപ്പെട്ടു.

ഹിന്ദുക്കൾക്കും ഭാരത മാതാവിനുമെതിരെ വർഗീയ വിഷം തുപ്പിയ ക്രൈസ്തവ പുരോഹിതൻ പൊന്നയ്യയെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി സന്ദർശിച്ചത്. ശക്തിയിൽ നിന്നും ഭിന്നനായി യേശുവാണ് യഥാർത്ഥ ഏകദൈവം എന്ന് പൊന്നയ്യ രാഹുലിനോട് പറഞ്ഞു. ഇത് മറ്റ് മതവിശ്വാസങ്ങളെയും ബഹുസ്വര സങ്കൽപ്പത്തെയും അവഹേളിക്കലാണ് എന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം. താൻ പറഞ്ഞിട്ടാണ് തമിഴ്നാട്ടിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഡിഎംകെക്ക് വോട്ട് ചെയ്തതെന്ന് കഴിഞ്ഞ വർഷം പൊന്നയ്യ അവകാശപ്പെട്ടിരുന്നു. ഭാരത മാതാവിനെതിരെ പൊന്നയ്യ നടത്തിയ പരാമർശങ്ങളും വലിയ തോതിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

Tags: BJPRahul GandhiBuddhism
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies