യുഎസ് ഉപരോധം അവഗണിക്കണം; റഷ്യയിൽ നിന്ന് വാങ്ങിയതുപോലെ ഞങ്ങളിൽ നിന്നും എണ്ണ വാങ്ങണമെന്ന് ഇന്ത്യയോട് ഇറാൻ; നരേന്ദ്രമോദിയുമായി ഇറാൻ പ്രസിഡന്റ് ചർച്ച നടത്തിയേക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസ് ഉപരോധം അവഗണിക്കണം; റഷ്യയിൽ നിന്ന് വാങ്ങിയതുപോലെ ഞങ്ങളിൽ നിന്നും എണ്ണ വാങ്ങണമെന്ന് ഇന്ത്യയോട് ഇറാൻ; നരേന്ദ്രമോദിയുമായി ഇറാൻ പ്രസിഡന്റ് ചർച്ച നടത്തിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 04:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമേരിക്ക പ്രഖ്യാപിച്ച ഉപരോധങ്ങൾ അവഗണിച്ച് റഷ്യയിൽ നിന്നും എണ്ണ വാങ്ങിയ രീതിയിൽ തങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ. യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഇന്ത്യ ഇത് അവഗണിച്ച് മുൻപോട്ടു പോകുകയായിരുന്നു. ഈ രീതിയിൽ ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയ ഉപരോധം അവഗണിക്കണമെന്നാണ് ആവശ്യം.

2019 ൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഉപരോധമേർപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാനിൽ നിന്നുളള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയത്. ഉപരോധം ഏകപക്ഷീയമായിരുന്നുവെന്നും യുഎൻ ആഹ്വാനപ്രകാരമല്ലായിരുന്നുവെന്നുമാണ് ഇറാന്റെ വാദം. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയുടെ ഭാഗമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഈ വിഷയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഉന്നയിക്കുമെന്നാണ് സൂചനകൾ.

ഉസ്‌ബെക്കിസ്ഥാനിലെ സമാർഖണ്ഡിലാണ് ഈ മാസം 15 നും 16 നും ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി നടക്കുക. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ, പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

സ്ഥാനമൊഴിയുന്ന ഇന്ത്യയിലെ ഇറാൻ അംബാസഡർ അലി ഷെഗേനി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചൈനയ്‌ക്ക് ശേഷം ഇറാനിൽ നിന്നുളള എണ്ണ ഇറക്കുമതിയിൽ രണ്ടാമത് നിൽക്കുന്ന രാജ്യമായിരുന്നു ഇന്ത്യ.

അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും വിലക്ക് വകവെക്കാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാനുളള തീരുമാനത്തിന് ശേഷം റഷ്യൻ എണ്ണയുടെ ഇറക്കുമതി അൻപത് മടങ്ങ് വർദ്ധിച്ചതായിട്ടാണ് വിലയിരുത്തൽ. കഴിഞ്ഞ ഏപ്രിലിന് ശേഷമുളള കണക്കുകളാണിത്. നിലവിൽ ഇന്ത്യ ഏറ്റവും അധികം എണ്ണ വാങ്ങുന്ന 10 രാജ്യങ്ങളിൽ ഒന്നാണ് റഷ്യ.

Tags: Narendra ModiEbrahim RaisiIndian PM
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies