തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ നായ്ക്കളെ സംരക്ഷിക്കുകയാണ് വേണ്ടതെന്ന് നടി മൃദുല മുരളി. ഇൻസ്റ്റ്ഗ്രാമിലൂടെയാണ് നടി തെരുവ് നായ്ക്കളെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നിരിക്കുന്നത്. തെരുവ് നായ്ക്കളെ കൊല്ലരുതെന്നും മൃദുല പറയുന്നു.
മനുഷ്യർ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുകയും, മറ്റുള്ളവരെ കൊല്ലുകയും ചെയ്യുന്നു. ഇതിന് പരിഹാരം എന്താണ്? നമുക്ക് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്താം. ഇതിലൂടെ എന്തുണ്ടാകുമെന്ന് നമുക്ക് നോക്കാമെന്നും നടി പറയുന്നു.
നായ്ക്കളെ കൊന്നൊടുക്കുകയല്ല. മറിച്ച് ഇവയെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഇങ്ങനെ ചെയ്യാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും നടി ഇൻസ്റ്റഗ്രാമിൽ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തൂ എന്ന ഹാഷ്ടാഗോടെയായിരുന്നു നടിയുടെ പോസ്റ്റ്.
തെരുവ് നായ്ക്കളെ കൊണ്ട് ആളുകൾ പൊറുതി മുട്ടിയ സാഹചര്യത്തിലാണ് സംരക്ഷിക്കുകയാണ് വേണ്ടെന്ന് വ്യക്തമാക്കിയുള്ള മൃദുലയുടെ പോസ്റ്റ്. സംഭവത്തിൽ മൃദയ്ക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
Comments