‘തെരുവ് നായ കടിച്ചാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്‘: സംസ്ഥാന സർക്കാർ പോലും സുപ്രീം കോടതി സമിതിയെ അവഗണിക്കുന്നുവെന്ന് സമിതി അദ്ധ്യക്ഷൻ- Supreme Court committee on stray dog attacks
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തെരുവ് നായ കടിച്ചാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്‘: സംസ്ഥാന സർക്കാർ പോലും സുപ്രീം കോടതി സമിതിയെ അവഗണിക്കുന്നുവെന്ന് സമിതി അദ്ധ്യക്ഷൻ- Supreme Court committee on stray dog attacks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 05:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങളും പേവിഷ ബാധയേറ്റുള്ള മരണങ്ങളും വ്യാപകമാകുമ്പോൾ, രാഷ്‌ട്രീയ വാദപ്രതിവാദങ്ങൾക്കപ്പുറം പ്രായോഗിക തലത്തിൽ ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ഒരു സമിതി നിലവിലുണ്ടെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. തെരുവ് നായ്‌ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ നിലവിലെ അദ്ധ്യക്ഷൻ ജസ്റ്റിസ് സിരി ജഗനാണ്.

തെരുവ് നായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, കമ്മിറ്റിയെ കുറിച്ചും നഷ്ടപരിഹാരം കിട്ടാനുള്ള സാധ്യതയെ കുറിച്ചും ജനങ്ങൾക്ക് അവബോധം ഉണ്ടാക്കാൻ സർക്കാർ മുൻകൈ എടുക്കണം എന്ന് ജസ്റ്റിസ് സിരി ജഗൻ ആവശ്യപ്പെടുന്നു. ഈ കമ്മിറ്റിയുടെ പ്രവർത്തനത്തിന് സർക്കാരിന്റെ പോലും പിന്തുണ കിട്ടാത്ത അവസ്ഥയാണെന്ന് ജസ്റ്റിസ് സിരി ജഗൻ കുറ്റപ്പെടുത്തുന്നു. കമ്മിറ്റിയ്‌ക്ക് ദൈനംദിന ചെലവിന് പണം നൽകുന്നില്ല. സ്വന്തം പോക്കറ്റിലെ പണം എടുത്താണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും ജസ്റ്റിസ് സിരി ജഗൻ വ്യക്തമാക്കുന്നു. വർഷം ഒരു ലക്ഷം പേർക്ക് തെരുവ് നായ്‌ക്കളുടെ കടിയേറ്റിട്ടും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മിറ്റിക്ക് കിട്ടിയത് 5,036 പരാതികൾ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്നും തെരുവു നായ ആക്രമണങ്ങൾ സംബന്ധിച്ച വാർത്തകൾ പുറത്തു വരുന്നുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം 24 മണിക്കൂറിനിടെ 28 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. വിദ്യാർത്ഥികളേയും അധ്യാപകരേയും അടക്കമാണ് തെരുവ് നായ ആക്രമിച്ചത്.

പേവിഷ വാക്സിൻ സ്വീകരിച്ച ശേഷവും സംസ്ഥാനത്ത് രോഗബാധയേറ്റ് മരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ വാക്‌സിന്റെ ഗുണ നിലവാരം സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറലിനോട് കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രാലയം കേന്ദ്ര സംഘത്തെ കേരളത്തിലേയ്‌ക്ക് അയയ്‌ക്കുകയും ചെയ്തു.

Tags: compensationതെരുവ് നായ ആക്രമണം
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies