അബുദാബി വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക്; ലക്ഷ്യം 2031 നകം നിക്ഷേപം ഇരട്ടിയിലേറെ വർധിപ്പിക്കുക
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

അബുദാബി വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക്; ലക്ഷ്യം 2031 നകം നിക്ഷേപം ഇരട്ടിയിലേറെ വർധിപ്പിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 11:27 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി : അബുദാബിയുടെ വ്യവസായ മേഖല വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക്. 6 പദ്ധതികളിലായി അബുദാബി 1000 കോടി ദിർഹം നിക്ഷേപിക്കുന്നു. 2031 നകം ഉത്പാദന മേഖലയിലെ നിക്ഷേപം ഇരട്ടിയിലേറെ വർധിപ്പിച്ച് 17,200 കോടി ദിർഹമാക്കുകയാണ് ലക്ഷ്യം. പുതിയ പദ്ധതികളിലൂടെ 13,600 പേർക്ക് തൊഴിലും ലഭ്യമാകും.

എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാവസായിക മേഖലയുടെ ഉത്തേജനത്തിന് വൻ ആനുകൂല്യങ്ങളാണ് അബുദാബി നൽകിവരുന്നത്. ഈ വർഷം ആദ്യ 6 മാസത്തിനിടെ 136 പുതിയ ലൈസൻസുകൾ നൽകിയത് വ്യാവസായിക രംഗത്തെ അതിവേഗ വളർച്ചയാണ് സൂചിപ്പിക്കുന്നതെന്നാണ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബ്യൂറോ റിപ്പോർട്ട്. ഉൽപാദനത്തിലേക്കു മാറിയ വ്യാവസായിക സ്ഥാപനങ്ങളുടെ മൂലധനം 310 കോടി ദിർഹമായും ഉയർന്നു.

നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് അബുദാബി ഒട്ടേറെ ഇളവുകൾ നൽകുന്നുണ്ട്. ലൈസൻസ് നടപടിക്രമങ്ങൾ ലഘൂകരിച്ചു. ലോകത്തിന്റെ ഏതു കോണിലിരുന്നും അബുദാബിയിൽ ബിസിനസ് ചെയ്യാൻ അവസരമൊരുക്കി. ആദ്യ 2 വർഷത്തേക്ക് ലൈസൻസ് ഫീസിൽ ഇളവ്, സൗജന്യ ഓഫീസ്, വൻകിട കമ്പനികൾക്ക് വൈദ്യുതി നിരക്കിൽ 41% ഇളവ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്നു.

ഈ വർഷം ആദ്യ പകുതിയിൽ മാത്രം 102 കോടി ദിർഹത്തിന്റെ ഇളവ് നൽകി. എമിറേറ്റിൽ സ്വകാര്യമേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനാണ് ഇളവുകളെന്ന് സാമ്പത്തിക വികസന വിഭാഗം അണ്ടർ സെക്രട്ടറി റാഷിദ് അൽ ബലൂഷി പറഞ്ഞു. വൈദ്യുതി നിരക്കിലെ ഇളവ് കൂടുതൽ മേഖലകളിൽ നിക്ഷേപം നടത്താൻ സംരംഭകരെ പ്രേരിപ്പിക്കും. ഇതുവഴി ഉത്പാദനം കൂട്ടാനും വരുമാനം വർധിപ്പിക്കാനും സാധിക്കുമെന്നും പറഞ്ഞു.

Tags: abudhabi
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

More Gulf News

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies