‘അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവും‘: കശ്മീർ വിഷയത്തിൽ ഒ ഐ സിയുടെ നിലപാട് തള്ളി ഇന്ത്യ; ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനും രൂക്ഷവിമർശനം- India against Pakistan in UNHRC
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവും‘: കശ്മീർ വിഷയത്തിൽ ഒ ഐ സിയുടെ നിലപാട് തള്ളി ഇന്ത്യ; ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്താനും രൂക്ഷവിമർശനം- India against Pakistan in UNHRC

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 05:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐക്യരാഷ്‌ട്ര മനുഷ്യാവകാശ സമിതിയിൽ കശ്മീർ വിഷയം ഉന്നയിച്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്‌ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. സ്വന്തം രാജ്യത്തെ ജനങ്ങളുടെ കാര്യം നോക്കാൻ സൈന്യത്തെയും ഭീകരരെയും ഒരേ പോലെ ആശ്രയിക്കുന്ന പാക്സിതാന്റെ പ്രചാരണങ്ങൾക്ക്, ഉത്തരവാദിത്വ ബോധമുള്ള രാജ്യങ്ങൾ ചെവികൊടുക്കുന്നത് നിരാശാജനകമാണ്. വിഷയത്തിൽ ഒ ഐ സിയുടെ പരാമർശങ്ങൾ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഒ ഐ സിയിൽ ഉള്ളത്. ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച പാകിസ്താന്റെ വാദഗതികൾ ഒ ഐ സി ഏറ്റെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചു.

കശ്മീരിൽ ഇന്ത്യ ഏകപക്ഷീയമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഒ ഐ സി കഴിഞ്ഞ ദിവസം യുഎൻ മനുഷ്യാവകാശ സമിതിയിൽ പരാമർശിച്ചിരുന്നു. ഇന്ത്യ മേഖലയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്ന് പാകിസ്താനും ആരോപിച്ചിരുന്നു.

തുടർന്ന്, ഐക്യരാഷ്‌ട്ര മനുഷ്യാവകാശ സമിതിയിൽ പാകിസ്താനെതിരെ രൂക്ഷവിമർശനമാണ് ഇന്ത്യ ഉന്നയിച്ചത്. സ്വന്തം ജനങ്ങളുടെ കാര്യം നോക്കാൻ സൈന്യത്തെയും ഭീകരരെയും ഒരേ പോലെ ആശ്രയിക്കേണ്ട ഗതികേടുള്ള രാജ്യമാണ് പാകിസ്താൻ. ഇന്ന് ബംഗ്ലാദേശ് എന്ന് അറിയപ്പെടുന്ന പഴയ കിഴക്കൻ പാകിസ്താൻ മേഖലയിൽ അവർ ചെയ്തു കൂട്ടിയ വംശഹത്യകൾ ഉൾപ്പെടെയുള്ള അതിക്രമങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയാണെന്ന് ഇന്ത്യ ആരോപിച്ചു. ന്യൂനപക്ഷങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും നിരന്തരമായി നിഷേധിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.

എതിർപ്പുകളെ നിശ്ശബ്ദമാക്കാൻ അനധികൃതമായ കടത്തിക്കൊണ്ട് പോകലുകൾ, നിയമവിരുദ്ധ തടവ് ശിക്ഷകൾ എന്നിവ പാകിസ്താൻ ഉപയോഗിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകർ, രാഷ്‌ട്രീയ നേതാക്കൾ, വിദ്യാർത്ഥികൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവരെ ഭരണകൂടം വേട്ടയാടുന്നു. ബലൂചിസ്ഥാൻ ഉൾപ്പെടെയുള്ള മേഖലകളിൽ ജീവിക്കുന്നവർ നരകതുല്യമായ ദുരിതങ്ങളാണ് അനുഭവിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീർ വിഷയം ഐക്യരാഷ്‌ട്ര സഭയിൽ ഉന്നയിക്കാൻ നിരവധി തവണ ശ്രമിച്ച് പാകിസ്താൻ പരാജയപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഭാഗികമായി പാക് അനുകൂല നിലപാടാണ് ഒ ഐ സി സ്വീകരിച്ചു പോരുന്നത്. ഇന്ത്യയിൽ നിന്നും മറുപടി ലഭിച്ചു കഴിഞ്ഞാൽ അവരും പിന്നീട് കാര്യമായ പ്രതികരണങ്ങൾ നടത്താറില്ല. ഇന്ത്യക്കെതിരെ വർഗീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന പാകിസ്താന് ഒ ഐ സി നൽകുന്ന പിന്തുണയെ മിക്കപ്പോഴും ഇന്ത്യ വിമർശിക്കാറുണ്ട്.

Tags: PakistanUNHRCoic
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies