കാബൂൾ: ജയ്‌ഷെ മുഹമ്മദ് സ്ഥാപകനും അന്താരാഷ്‌ട്ര ഭീകരനുമായ മസൂദ് അസർ എവിടെയെന്നതിനെ ചൊല്ലി പാകിസ്താന്റേയും അഫ്ഗാനിസ്ഥാന്റേയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ വാക്‌പോര്. അഫ്ഗാനിലാണ് മസൂദ് അസർ ഒളിവിൽ കഴിയുന്നതെന്ന പാകിസ്താൻ വിദേശകാര്യമന്ത്രാലയത്തിന്റെ കത്തിനെതിരെയാണ് രൂക്ഷവിമർശനവുമായി അഫ്ഗാൻ രംഗത്തെത്തിയത്. അന്താരാഷ്‌ട്ര ഉപരോധം മറികടക്കാൻ ഭീകരനെ അഫ്ഗാനിസ്ഥാന്റെ തലയിൽ കെട്ടിവെയ്‌ക്കാൻ പാകിസ്താൻ നടത്തിയ പരിശ്രമമാണ് താലിബാൻ പുറത്തുകൊണ്ടുവന്നത്. എന്നാൽ മസൂദ് അസർ അഫ്ഗാനിലാണെന്ന് കാണിക്കുന്ന രേഖയും പാകിസ്താൻ പുറത്തുവിട്ടു.
ജയ്‌ഷെ ഇ മുഹമ്മദ് സ്ഥാപകനും അന്താരാഷ്‌ട്ര ഭീകരനുമായ മസൂദ് അസർ അഫ്ഗാനിലെ നൻഗാർഹാർ പ്രവിശ്യയിലാണെന്ന ഔദ്യോഗിക പരാമർശം തള്ളുന്നു. തീർത്തും നിരുത്തരവാദപരമായ പരാമർശമാണ് പാക് വിദേശകാര്യ മന്ത്രാലയം നടത്തിയിരിക്കുന്നത്. ഒരു ഭീകരസംഘടനയ്‌ക്കും താവളമൊരുക്കാൻ അഫ്ഗാൻ മണ്ണ് വിട്ടുതരില്ല. മസൂദ് അസർ അഫ്ഗാനിലെ ഒരു മേഖലയിലും ഇല്ലെന്നും അഭയാർത്ഥിയായി പരിഗണിക്കാൻ അപേക്ഷിച്ചിട്ടില്ലെന്നും താലിബാൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
അഫ്ഗാനിൽ നിരന്തരം ഭീകരാക്രമണം നടത്തുന്നത് പാകിസ്താനാണ്. ഭീകരരുടെ കാര്യത്തിൽ എന്നും പാകിസ്താൻ നുണകൾ മാത്രമേ പറഞ്ഞിട്ടുള്ളു. പാക് സൈന്യമാണ് എന്നും അഫ്ഗാൻ മണ്ണിലേയ്‌ക്ക് ഭീകരരെ പരിശീലിപ്പിച്ച് അയച്ചിട്ടുള്ളതെന്നും താലിബാൻ ആവർത്തിച്ചു. ലഷ്‌ക്കറും, ജയ്‌ഷെ മുഹമ്മദും നടത്തുന്ന ഭീകരാക്രമണങ്ങളെ വിമർശിച്ച താലിബാൻ പാകിസ്താൻ ഭീകരതയുടെ വളർത്തുകേന്ദ്രമാണെന്നും മസൂദ് അസർ പാകിസ്താനിലാ ണുള്ളതെന്നും താലിബാൻ ആവർത്തിച്ചു.
Comments