കൊച്ചി: നാലു ദിവസത്തെ സന്ദർശനത്തിന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് കേരളത്തിലെത്തും. സംഘടനാ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് മോഹൻ ഭാഗവത് കേരളത്തിലെത്തുന്നത്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം കൊല്ലം അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയീദേവിയെ സന്ദർശിക്കും.
ഇന്ന് രാത്രി ആർഎസ്എസ് പ്രാന്ത കാര്യാലയത്തിലെത്തുന്ന സർസംഘചാലക് നാളെ രാവിലെ 8 മണിയ്ക്ക് തൃശ്ശൂർ ശങ്കരമഠത്തിലേയ്ക്ക് പോകും. 16,17,18 തിയതികളിൽ തൃശ്ശൂർ ജില്ലയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. വ്യത്യസ്ത മേഖലയിലെ പ്രമുഖരുമായി മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
18-ന് രാവിലെ മുതൽ ഗുരുവായൂർ രാധേയം ഓഡിറ്റോറിയത്തിൽ ചേരുന്ന ആർഎസ്എസ് ബൈഠക്കിൽ പങ്കെടുക്കും. വൈകിട്ട് 5 മണിയ്ക്ക് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഗുരുവായൂർ സംഘജില്ലയിലെ പൂർണഗവേഷണധാരികളായ പ്രവർത്തകരുടെ സാംഘിക്കിൽ പങ്കെടുത്ത് സംസാരിക്കും.
Comments