കണ്ണൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതിനെ തുടർന്ന് കുടുംബവീട്ടിൽ നിന്നും ഇറക്കിവിട്ട രഞ്ജിതയ്ക്കും കുടുംബത്തിനും തണലൊരുക്കി നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. വാഗ്ദാനം ചെയ്ത പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയായി. രഞ്ജിതയ്ക്ക് സുരേഷ് ഗോപി നാളെ പുതിയ വീടിന്റെ താക്കോൽ കൈമാറും.
രാവിലെ 8.30 ന് മേലെ അതിയടത്തുവെച്ച് നടത്തുന്ന പരിപാടിയിലാകും അദ്ദേഹം പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറുക. ഹീരഭവൻ എന്നാണ് രഞ്ജിതയ്ക്കായി നിർമ്മിച്ച പുതിയ വീടിന്റെ പേര്. ചടങ്ങിൽ ബിജെപി നേതാക്കളും പങ്കെടുക്കും.
2020 ഡിസംബറിലാണ് രഞ്ജിതയെയും കുടുംബത്തെയും കുടുംബ വീട്ടിൽ നിന്നും ഇറക്കിവിട്ടത്. സിപിഎം നേതാവിന്റെ ഭീഷണിയെ തുടർന്ന് യുവതിയുടെ അമ്മാവനായിരുന്നു അഞ്ചംഗ കുടുംബത്തെ ഇറക്കി വിട്ടത്. വിവരം അറിഞ്ഞതോടെ ഇവർക്ക് വീട് നൽകുമെന്ന വാഗ്ദാനവുമായി സുരേഷ് ഗോപി രംഗത്ത്വരികയായിരുന്നു.
Comments