ഭാരത് ജോഡോ യാത്ര: താമസമൊരുക്കിയ ആഡംബര കണ്ടെയ്‌നറുകളിലെ സൗകര്യം ഇതൊക്കെയാണ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ജോഡോ യാത്ര: താമസമൊരുക്കിയ ആഡംബര കണ്ടെയ്‌നറുകളിലെ സൗകര്യം ഇതൊക്കെയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 04:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചിട്ട് ദിവസങ്ങൾ പിന്നിടുകയാണ്. കോൺഗ്രസ്സ് പാർട്ടിയുടെ തലയെടുപ്പുള്ള നേതാക്കളെല്ലാം ഒരു കുടക്കീഴിൽ അണിചേർന്ന് ഭാരതത്തെ ഒരുമിച്ച് ചേർക്കാൻ നടത്തുന്ന യാത്രയ്‌ക്ക് ഇതിനോടകം നിരവധി വിമർശനങ്ങളും വന്നു ചേർന്ന് കഴിഞ്ഞു.

പദയാത്രയ്‌ക്ക് പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്ന 120 സ്ഥിരം നേതാക്കൾക്ക് താമസിക്കാൻ 60 ട്രക്കുകളിൽ കയറ്റിയ കണ്ടെയ്‌നറുകളാണ് ഒരുക്കിയിരിക്കുന്നത്. നേതാക്കൾക്ക് വിശ്രമിക്കാനും മറ്റു സൗകര്യത്തിനും ഏർപ്പെടുത്തിയിരിക്കുന്ന കണ്ടെയ്‌നറുകൾ വ്യത്യസ്ത രീതിയിലും സൗകര്യത്തിലുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

രാഹുൽ ഗാന്ധി മുതൽ സംസ്ഥാന നേതാക്കൾ വരെയുള്ളവർക്കായി തയ്യാറാക്കിയ കണ്ടെയ്‌നറുകളെ പ്രത്യേക നിറങ്ങളിൽ ആണ് തരം തിരിച്ചിരിക്കുന്നത്. ഒരു തീവണ്ടിയുടെ ബോഗിയുടെ വലുപ്പം തോന്നിക്കുന്ന കണ്ടെയ്നറുകളിൽ ആഡംബര സൗകര്യത്തോടെ ഉള്ള കിടക്കകളും ടോയ്‌ലെറ്റ് സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞ , നീല നിറങ്ങളിൽ തരം തിരിച്ചിരിക്കുന്നവയ്‌ക്ക് പ്രത്യേകതകൾ ഏറെയാണ്.

മഞ്ഞ നിറത്തിലുള്ള കണ്ടെയ്നറുകളിൽ ഒരു കിടക്കയും ശുചിമുറിയും മാത്രമേ ഉള്ളു. നീല നിറത്തിലുള്ളവയ്‌ക്ക് രണ്ട് കിടക്കകൾ ഉണ്ട്. യാത്ര ക്യാപ്റ്റൻ ആയ രാഹുൽ ഗാന്ധിക്ക് വേണ്ടി തയ്യാറാക്കിയ കണ്ടെയ്നറിൽ ഒരു കിടക്കയും ശുചിമുറിയും, മറ്റു സൗകര്യങ്ങളുമാണ് ഉണ്ടായിരിക്കുന്നത്. എല്ലാ കണ്ടെയ്‌നറുകളും എയർ കണ്ടീഷൻ ചെയ്തതും അത്യാധുനിക സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്.

പദയാത്രയുടെ ഭാഗമായുള്ള എല്ലാ കണ്ടെയ്‌നറുകളിലും ശുചിമുറികൾ ഇല്ലെങ്കിലും സ്ത്രീകൾക്ക് മാത്രമായി ഒരുക്കിയവയിൽ ശുചിമുറി ഉൾപ്പെടുന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രധാനപ്പെട്ട നേതാക്കളുടെ കണ്ടെയ്‌നറുകളിൽ തുണി അലക്കാനായി വാഷിംഗ് മിഷ്യൻ വരെ ഏർപ്പെടുത്തിയിട്ടുണ്ട്. പദയാത്ര നല്ല ബുദ്ധിമുട്ടാണെന്നും നടക്കാൻ കഷ്ടപ്പാടുണ്ടെന്നുമാണ് യാത്രയുടെ സ്ഥിരം അംഗമായ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി മഞ്ജുക്കുട്ടൻ പറയുന്നത്.

പല നേതാക്കളും നടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്. കണ്ടെയ്‌നറിൽ കയറിയാൽ ഏറെ ആശ്വാസമാണ്. നടന്ന് ക്ഷീണിച്ച് ശീതീകരിച്ച കണ്ടെയ്‌നർ മുറികളിൽ കയറിയാൽ ഉറങ്ങി പോകുന്ന സാഹചര്യമാണ് ഉള്ളത്. കേരളത്തിലെ നേതാക്കൾ ഉൾപ്പെടുന്നവർ നടക്കുമ്പോൾ ശാരീരികമായ പ്രയാസങ്ങൾ നേരിടാറുണ്ട്. ഒരു ദിവസം നടന്ന നേതാക്കൾ പിറ്റേന്ന് നടക്കാൻ മടി കാണിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. കൂടെ ഉള്ള സഹയാത്രികരുടെ ഉത്സാഹം കണ്ടപ്പോൾ വീണ്ടും ആവേശത്തോടെ നടന്നു എന്നും മഞ്ജുക്കുട്ടൻ പറയുന്നു.

തിരുവനന്തപുരത്തെത്തിയ പദയാത്രയിൽ വളരെ മോശം സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. യാത്ര ചെയ്തു കാൽപ്പാദം പൊട്ടി ഒലിക്കുകയും, കാലുകൾക്കും പേശികൾക്കും വേദന അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടായപ്പോഴും വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ നൽകാൻ കഴിഞ്ഞില്ലെന്ന് മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രൻ പറഞ്ഞു. യാത്രയുടെ ഭാഗമായുള്ള സ്ത്രീകൾക്ക് ആദ്യ സമയങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നെങ്കിലും പിന്നീടത് പരിഹരിക്കപ്പെട്ടെന്നും അവർ സൂചിപ്പിച്ചു.

ഭാരത് ജോഡോ യാത്ര ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ വലിയ ബുദ്ധിമുട്ടുകളില്ലാതെ സുഖ സൗകര്യത്തോടെ പദയാത്രയിൽ പങ്കെടുക്കാൻ നേതാക്കൾക്കായി ആഡംബര സംവിധാനത്തോടെയുള്ള വിശ്രമ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കണ്ടെയ്‌നർ യാത്രയാണെന്ന് പറഞ്ഞത് സി പി എം നേതാവ് എം സ്വരാജാണ്. തൊട്ടു പിന്നാലെ ബി ജെ പി നേതാക്കൾ കോൺഗ്രസ്സിന്റെ ആഡംബര യാത്രയെ പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നു.

Tags: CongressRahul GandhiBHARATH JODO YATHRA
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies