ഡെറാഡൂൺ: ബദ്രിനാഥിലും കേദാർനാഥിലും ദർശനം നടത്തി തമിഴ് സൂപ്പർ താരം അജിത്. ലഡാക്ക് യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നലെയായിരുന്നു അദ്ദേഹം ക്ഷേത്രങ്ങളിൽ എത്തിയത്. പ്രാർത്ഥിച്ചതിന് ശേഷം അദ്ദേഹം വഴിപാടുകളും കഴിച്ചു. ക്ഷേത്രത്തിന്റെ വിവിധയിടങ്ങളിൽ നിന്നും എടുത്ത ചിത്രങ്ങൾ നടൻ അജിതിന്റെ ഫാൻ പേജുകളിലും നിറഞ്ഞിരിക്കുകയാണ്. ക്ഷേത്ര പരിസരങ്ങളിലൂടെ നടന്ന് കാഴ്ചകൾ കാണുന്ന താരത്തിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് നടി മഞ്ജു വാര്യരാണ് അജിതിന്റെ ലഡാക്ക് യാത്രയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ലഡാക്ക് യാത്രയിൽ അജിത്തിനൊപ്പം നടിയും പങ്ക് ചേർന്നിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് അജിത്തിന്റെ ക്ഷേത്ര ദർശനം.
Comments