'നങ്ങേലി എന്ന കള്ളക്കഥ'; ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന സാമൂഹ്യ പരിഷ്കർത്താവിനെ നിഷ്കരുണം ഉപയോ​ഗപ്പെടുത്തി നങ്ങേലി എന്ന കള്ളക്കഥ ജനങ്ങളിലെത്തിച്ചു; അസത്യ കഥയെ ചരിത്രമാക്കിയ വിനയൻ എന്ന സംവിധായകൻ- Pathonpatham Noottandu, P R Shivashankar, Vinayan Tg, Nangeli
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നങ്ങേലി എന്ന കള്ളക്കഥ’; ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന സാമൂഹ്യ പരിഷ്കർത്താവിനെ നിഷ്കരുണം ഉപയോ​ഗപ്പെടുത്തി നങ്ങേലി എന്ന കള്ളക്കഥ ജനങ്ങളിലെത്തിച്ചു; അസത്യ കഥയെ ചരിത്രമാക്കിയ വിനയൻ എന്ന സംവിധായകൻ- Pathonpatham Noottandu, P R Shivashankar, Vinayan Tg, Nangeli

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 11:33 am IST
FacebookTwitterWhatsAppTelegram

വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടുകയാണ്. അധികമാരും പ്രശംസിക്കാതെ ചരിത്രത്തിൽ മൂടപ്പെട്ടു കിടന്ന ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന് സാമൂഹ്യ പരിഷ്കർത്താവിന്റെ പോരാട്ടവും ധീരതകളും ജനങ്ങളിലേയ്‌ക്ക് എത്തിക്കാൻ വിനയന് സാധിച്ചു. ആറാട്ടുപ്പുഴ വേലായുധ പണിക്കരെന്ന ഇതിഹാസ പുരുഷനെ അവതരിപ്പിക്കുന്ന, ജാതി വ്യവസ്ഥയുടെയും അനീതികളുടെയും അടിമത്തത്തിന്റെയും യഥാർത്ഥ കഥ പറയുന്ന ഒരു ചിത്രത്തിൽ ചരിത്രത്തിൽ എവിടെയും അടയാളപ്പെടുത്താത്ത നങ്ങേലി എന്ന കഥാപാത്രത്തെ ചരിത്ര കഥാപാത്രമായി അവതരിപ്പിച്ചതാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ കുറവുകളിലൊന്നായി പലരും ചൂണ്ടിക്കാണിക്കുന്നത്. സിനിമയിൽ നങ്ങേലി എന്ന കഥാപാത്രത്തെ കൊണ്ടുവന്നതിൽ സംവിധായകൻ വിനയന്റെ അജണ്ട തുറന്നു കാട്ടുകയാണ് ബിജെപി നേതാവ് പി.ആർ.ശിവശങ്കർ.

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന വീരനായകന്റെ അത്യത്ഭുതമായ ചരിത്രത്തോട് പൂർണ്ണമായി നീതി പുലർത്തിയോ എന്ന് സംശയമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മഹത്തായ ചരിത്രം സാമാന്യ ജനങ്ങളിലേക്ക് എത്തിക്കുകയും, ആറാട്ടുപുഴ വേലായുധ പണിക്കരെ കൂടുതൽ അടുത്തറിയാനുള്ള ജിജ്ഞാസ യുവാക്കളിൽ സൃഷ്ടിക്കുകയും ചെയ്തു എന്നതിൽ വിനയന് അഭിമാനിക്കാം എന്ന് പി.ആർ.ശിവശങ്കർ പറയുന്നു. മലയാളത്തിലെ നല്ല പീരീഡ്‌ സിനിമകളിൽ ഓർത്തു വെയ്‌ക്കാവുന്നതും, തീർച്ചയായും കണ്ട് ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. എന്നാൽ, സിനിമയുടെ കഥയും തിരക്കഥയും ചരിത്രത്തോടോ വേലായുധ പണിക്കാരോടോ പൂർണ്ണമായും നീതി പുലർത്തുന്നതിൽ പരാജയപ്പെട്ടു. “ഒരു ഈഴവ യുവതി നാണം മറയ്‌ക്കാൻ മേൽമുണ്ട് ധരിച്ച് കായംകുളം കമ്പോളത്തിൽ ചെന്നത് സവർണ്ണർക്കും, മുസ്‌ലിം സമുദായത്തിനും സഹിക്കാൻ കഴിഞ്ഞില്ല” എന്ന സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ 2019 ജനുവരി 12-നു എഴുതിയ ലേഖനത്തിലെ വരികൾ സിനിമ ആക്കിയപ്പോൾ എന്തുകൊണ്ട് വിനയൻ ചിത്രീകരിച്ചില്ല എന്ന് പി.ആർ.ശിവശങ്കർ ചോദിക്കുന്നു.

ചരിത്രത്തില പലതിനെയും ഒഴിവാക്കിയത് പിന്നെയും സഹിക്കാം. എന്നാൽ, ചരിത്രത്തിൽ ഇല്ലാത്ത യുക്തിഭദ്രത ഒട്ടുമില്ലാത്ത ഒരു അസത്യകഥയെ കേരളചരിത്രത്തിലെ ഒരു എണ്ണപ്പെട്ട നവോദ്ധാന നായകന്റെ സിനിമയുടെ ഒരു പ്രധാന കഥാഭാ​ഗമാക്കിയത് എന്തിനാണ്. നങ്ങേലി വേലായുധ പണിക്കരുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്ത്രീ ആയിരുന്നോ? വേലായുധ പണിക്കരുടെ മരണത്തിനുശേഷം മുലക്കരം നൽകാത്തതിന് ഇരു മുലകളും മുറിച്ചുനൽകി അവർ മരണത്തിന് കീഴടങ്ങിയോ? എന്താണ് ചരിത്രം?. ഒരു സ്ത്രീ മുലമുറിച്ച ചരിത്രം ആദ്യമായി ലിഖിത രൂപത്തിൽ അച്ചടിച്ചുവരുന്നത് എസ്.എൻ സദാശിവന്റെ “എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ ” എന്ന പുസ്തകത്തിലാണ്. ആ പുസ്തകത്തിൽ പോലും നങ്ങേലി എന്ന പേര് അദ്ദേഹം എഴുതിയിട്ടില്ല. മുലക്കരം എന്നത് “ബ്രെസ്റ്റ് ടാക്സ്” എന്ന് തെറ്റിദ്ധാരണ വരുത്തിയും മുലക്കരം എന്നാൽ സ്ത്രീകളുടെ മുലയുടെ വലിപ്പവും, ഭംഗിയും അനുസരിച്ചിട്ടാണെന്നുപോലും ഈ മനോരോഗിയായ പണ്ഡിതൻ എഴുതിവെച്ചുവെന്നും പി.ആർ.ശിവശങ്കർ ചൂണ്ടിക്കാണിച്ചു.

കേരളചരിത്രം എഴുതിയ ചരിത്ര പണ്ഡിതൻ എ.ശ്രീധര മേനോൻ, മാർക്സിസ്റ്റ് നേതാക്കളായ സഖാവ് ഇ.എം.എസ്, കെ.ദാമോദരൻ തുടങ്ങിയവരും സാക്ഷാൽ ശ്രീനാരായണ ഗുരുദേവനും, മഹാകവി കുമാരനാശാനും, ഡോ പൽപ്പുവുമൊന്നും നങ്ങേലിയുടെ കഥ പറഞ്ഞു കേട്ടിട്ടില്ല. സത്യത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സംവിധായകൻ 2019 മുതൽ കൊണ്ടുനടന്ന സ്വപ്ന സിനിമയാണ് നങ്ങേലിയുടേത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചാൽ അത് മനസ്സിലാകും. നങ്ങേലി എന്ന കള്ളക്കഥ ജനങ്ങളിലേക്ക് എത്തിക്കുവാൻ മഹാനായ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ആ സാമൂഹ്യ പരിഷ്കർത്താവിനെ, മനുഷ്യസ്നേഹിയെ നിഷ്കരുണം സംവിധായകൻ ഉപയോഗപ്പെടുത്തി എന്നതാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആന്റി ക്ലൈമാക്സ് എന്ന് പി.ആർ.ശിവശങ്കർ ചൂണ്ടിക്കാണിച്ചു.

Tags: pathonpatham noottanduP R ShivashankarVinayan Tg
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies