ശ്രീലങ്കയെയും പാകിസ്താനെയും നാമാവശേഷമാക്കി; ഇന്ത്യയിൽ കൈപൊള്ളി; ചൈനീസ് കമ്പനികളുടെ നികുതി വെട്ടിപ്പിന്റെ പുതിയ ഇരയായി ബംഗ്ലാദേശ്- Chinese tax evasion poses serious threats to Bangladesh Economy
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീലങ്കയെയും പാകിസ്താനെയും നാമാവശേഷമാക്കി; ഇന്ത്യയിൽ കൈപൊള്ളി; ചൈനീസ് കമ്പനികളുടെ നികുതി വെട്ടിപ്പിന്റെ പുതിയ ഇരയായി ബംഗ്ലാദേശ്- Chinese tax evasion poses serious threats to Bangladesh Economy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 04:08 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ചൈനീസ് കമ്പനികളുടെ നികുതി വെട്ടിപ്പുകൾക്കും കള്ളക്കടത്തിനും എതിരെ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെ, ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങി ചൈനീസ് കമ്പനികൾ. ബംഗ്ലാദേശിലാണ് ചൈനീസ് കമ്പനികൾ പുതിയ താവളം കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് കമ്പനികളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ എന്ത് നടപടി സ്വീകരിക്കണം എന്നറിയാതെ കുഴങ്ങുകയാണ് ബംഗ്ലാദേശ്. സിഗരറ്റുകളും മദ്യവും ഉൾപ്പെടെയുള്ളവ കള്ളക്കടത്ത് മുഖേന വ്യാപകമായി ബംഗ്ലാദേശിൽ ഒഴുക്കുകയാണ് ചൈന എന്ന് ബംഗ്ലാദേശി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൈനീസ് കമ്പനികളോട് അമിതമായ വിധേയത്വം പുലർത്തിയത് ശ്രീലങ്കയെ കടക്കെണിയിൽ ആക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ചതായി സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. സമാനമായ അവസ്ഥയിലേക്കാണ് പാകിസ്താന്റെയും പോക്ക്. എന്നാൽ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ഇന്ത്യ കൈയ്യോടെ പിടികൂടിയതും, വിദേശ വിനിമയ ചട്ടം കർശനമാക്കിയതും, കേന്ദ്ര ഏജൻസികൾ പരിശോധനകൾ കർശനമാക്കിയതും ചൈനക്ക് തിരിച്ചടിയായി. ഇന്ത്യയിലെ പുത്തൻ സാമ്പത്തിക പരിഷ്കരണ നയങ്ങൾ ചൈനീസ് തട്ടിപ്പ് കമ്പനികൾക്ക് ഒരു കാരണവശാലും പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചതോടെ, അവർ ബംഗ്ലാദേശിലേക്ക് താവളം മാറ്റുകയായിരുന്നു.

അഴിമതിയും നിഗൂഢ സ്വഭാവവുമാണ് ചൈനീസ് കമ്പനികളുടെ മുഖമുദ്രയെന്ന് ബംഗ്ലാദേശ് ലൈവ് ന്യൂസ് മുന്നറിയിപ്പ് നൽകുന്നു. ചൈനീസ് വസ്ത്രവ്യാപാര കമ്പനിയുടെ കണ്ടെയ്നർ അടുത്തയിടെ ബംഗ്ലാദേശിൽ പിടിയിലായത് വാർത്തയായിരുന്നു. കണ്ടെയ്നർ പരിശോധിച്ചപ്പോൾ അതിനുള്ളിൽ വിദേശ നിർമ്മിത സിഗരറ്റിന്റെ വൻ ശേഖരം കണ്ടെത്തിയിരുന്നു. 7 കോടി ടാക്കയുടെ നികുതി വെട്ടിപ്പാണ് അന്ന് കണ്ടെത്തിയത്.

സമാനമായ മറ്റൊരു കള്ളക്കടത്തിലൂടെ ഇരുപത്തി ഒന്നര കോടിയുടെ നികുതി വെട്ടിപ്പ് ബംഗ്ലാദേശ് പിടികൂടിയിരുന്നു. കഴിഞ്ഞ ജൂണിൽ 2700 കാർട്ടൺ വിദേശ മദ്യം ചൈനീസ് കമ്പനിയ്‌ക്ക് വേണ്ടി ഇറക്കിയ കണ്ടെയ്നറിനുള്ളിൽ നിന്നും കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ചെറുതും വലുതുമായ വെട്ടിപ്പുകളിൽ നിന്നായി ബംഗ്ലാദേശ് സമ്പദ്ഘടനയുടെ വേരറുക്കുന്ന നടപടികൾക്കാണ് ചൈനീസ് കമ്പനികൾ നേതൃത്വം നൽകുന്നത് എന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. പ്രത്യക്ഷ നികുതി വെട്ടിപ്പുമായി മുൻനിര ചൈനീസ് ഇലക്ട്രോണിക്സ് കമ്പനികളും ബംഗ്ലാദേശിൽ സജീവമാണ്.

Tags: ChinabangladeshTAX EVASION
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies