'ആരാധകരുടെ പ്രിയപ്പെട്ട അപ്പു'; പുനീത് രാജ്കുമാറിന്റെ പിറന്നാൾ ദിനം കർണാടകയിൽ 'ഇൻസ്പിരേഷൻ ഡേ' ആയി ആഘോഷിക്കും- Puneeth Rajkumar, Birth Anniversary, Inspiration Day
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആരാധകരുടെ പ്രിയപ്പെട്ട അപ്പു’; പുനീത് രാജ്കുമാറിന്റെ പിറന്നാൾ ദിനം കർണാടകയിൽ ‘ഇൻസ്പിരേഷൻ ഡേ’ ആയി ആഘോഷിക്കും- Puneeth Rajkumar, Birth Anniversary, Inspiration Day

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 01:15 pm IST
FacebookTwitterWhatsAppTelegram

കന്നഡ യുവതാരം പുനീത് രാജ്കുമാർ അന്തരിച്ചിട്ട് ഒരു വർഷം തികയുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന്റെ മരണം കന്നഡ സിനിമാ പ്രേമികളെയും ആരാധകരെയും ഏറെ വേദനയിലാഴ്‌ത്തി. ദാരുണമായ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും അഗാധമായ ദുഃഖത്തിൽ നിന്നും ഇന്നും ആരാധകർ കരകയറിയിട്ടില്ല. പുനീത് അവർക്ക് വെറും ഒരു നടൻ മാത്രം ആയിരുന്നില്ല, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകം കൂടിയായിരുന്നു. അങ്ങേയറ്റം എളിമയോടും ദയയോടും കൂടി മാത്രമെ പുനീത് രാജ്കുമാറിനെ എല്ലായ്പ്പോഴും കാണാൻ കഴിഞ്ഞിട്ടുള്ളു. ജീവിതത്തിന്റെ ഒരു വലിയ ഭാഗവും കാരുണ്യപ്രവർത്തനങ്ങൾക്കായി അദ്ദേഹം നീക്കിവെച്ചു. യുവാക്കൾക്ക് പ്രചോദനമായ താരത്തിന്റെ ജന്മദിനം ‘ഇൻസ്പിരേഷൻ ഡേ’ ആയി ആചരിക്കാൻ തീരുമാനം എടുത്തിരിക്കുകയാണ് കർണാടക സർക്കാർ.

1975 മാർച്ച് 17 നാണ് പുനീത് രാജ്കുമാർ ജനിച്ചത്. 2023 വർഷം മുതൽ മാർച്ച് 17 പ്രചോദന ദിനമായി കർണാടക ആഘോഷിക്കും. കർണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി വാസുദേവ് ​​സുനിൽ കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബംഗളൂരു ചൗഡയ്യ മെമ്മോറിയൽ ഹാളിൽ നടന്ന ബ്രഹ്മർഷി നാരായണഗുരു ജയന്തി പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ ജന്മദിനം പ്രചോദന ദിനമായി ആചരിക്കണമെന്ന തന്റെ അഭ്യർത്ഥന പരിഗണിച്ചതിന് മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് സുനിൽ കുമാർ ട്വീറ്ററിലൂടെ പറഞ്ഞു.

ഒക്‌ടോബർ 29-ന് ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ വെച്ചായിരുന്നു പുനീതിന്റെ മരണം. ജിമ്മിൽ വച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ‘അപ്പു’ എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകർ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും ആരംഭിച്ചു. പുനീത് കുമാറിന് മരണാനന്തര ബഹുമതിയായി കർണാടക രത്‌ന പുരസ്‌കാരം നൽകിയിരുന്നു.

Tags: puneeth rajkumarbirth anniversary
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies