‘മതാചാര പ്രകാരമുള്ള ശവസംസ്കാരത്തിന് സ്ഥലപരിമിതി നേരിടുന്നു‘: സംസ്ഥാനത്ത് മുസ്ലീങ്ങൾക്ക് പൊതുശ്മശാനങ്ങൾ വേണമെന്ന് ന്യൂനപക്ഷ കമ്മീഷൻ- State Minority Commission report to Government
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മതാചാര പ്രകാരമുള്ള ശവസംസ്കാരത്തിന് സ്ഥലപരിമിതി നേരിടുന്നു‘: സംസ്ഥാനത്ത് മുസ്ലീങ്ങൾക്ക് പൊതുശ്മശാനങ്ങൾ വേണമെന്ന് ന്യൂനപക്ഷ കമ്മീഷൻ- State Minority Commission report to Government

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 07:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്ലീങ്ങൾക്ക് പൊതുശ്മശാനങ്ങൾ വേണമെന്ന് ന്യൂനപക്ഷ കമ്മീഷൻ. മുസ്ലീങ്ങൾക്ക് മതാചാരപ്രകാരമുള്ള ശവ സംസ്‌കാരത്തിന് സ്ഥലപരിമിതി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

സംസ്ഥാനത്ത് മുസ്ലീം വിഭാഗങ്ങൾക്ക് പതിനായിരത്തിലേറെ പള്ളികളുണ്ട്. ഇവയ്‌ക്കാകെ 299 ഖബറിസ്ഥാനുകളാണ് ഉള്ളത്. ഇവ 50 വർഷത്തിലധികം പഴക്കമുള്ളതാണ്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ സ്ഥലപരിമിതി രൂക്ഷമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്ഥലപരിമിതി നേരിടുന്ന ജില്ലകളിൽ ഒരിടത്തെങ്കിലും ജനവാസമേഖലയല്ലാത്തിടത്ത് പൊതുശ്മശാനമൊരുക്കി, അതിൽ മുസ്ലീം മതാചാരമനുസരിച്ച് സംസ്‌കാരച്ചടങ്ങിന് പ്രത്യേക സൗകര്യമൊരുക്കണമെന്നാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്.

മുസ്ലീം സമുദായം ശവസംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് കേരള സർവകലാശാല സോഷ്യോളജി വിഭാഗമാണ് പഠനം നടത്തിയത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി കെ ഹനീഫയാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചത്.

വികസന പദ്ധതികൾക്കും മറ്റും ഖബറിസ്ഥാനുകളുടെ ഭൂമി ഏറ്റെടുക്കുമ്പോൾ പകരം ഭൂമി സർക്കാർ കണ്ടെത്തി നൽകണം. നഷ്ടപരിഹാരത്തുകയ്‌ക്ക് തുല്യമായ രീതിയിൽ മസ്ജിദിന് 15 കിലോമീറ്ററിനുള്ളിൽ ജനബാഹുല്യം കുറഞ്ഞ പ്രദേശത്ത് ഭൂമി നൽകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. മസ്ജിദ് കമ്മിറ്റികളോ, മുസ്ലീം സന്നദ്ധ സംഘടനകളോ ജനവാസ മേഖലയിൽ നിന്ന് മാറി ശ്മശാനത്തിന് ഭൂമി കണ്ടെത്തിയാൽ അത് ഏറ്റെടുത്തു നൽകാൻ സർക്കാർ തയ്യാറാകണമെന്നും കമ്മീഷൻ ശുപാർശയിൽ പറയുന്നു.

Tags: LDF GOVERNMENT
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies