അഫ്ഗാന് ആശ്രയം ഇറാൻ മാത്രം; പാകിസ്താനെ മറികടക്കാൻ ഛബഹാറിലേയ്ക്ക് റോഡ് നിർമ്മിച്ചത് ഇന്ത്യ; വാണിജ്യ ബന്ധങ്ങൾ പുന:സ്ഥാപിക്കാനായി കെഞ്ചി താലിബാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാന് ആശ്രയം ഇറാൻ മാത്രം; പാകിസ്താനെ മറികടക്കാൻ ഛബഹാറിലേയ്‌ക്ക് റോഡ് നിർമ്മിച്ചത് ഇന്ത്യ; വാണിജ്യ ബന്ധങ്ങൾ പുന:സ്ഥാപിക്കാനായി കെഞ്ചി താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 09:07 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാന് നിലനിൽക്കണമെങ്കിൽ ഇറാൻ മാത്രമാണ് ഏക ആശ്രയമെന്ന് വാണിജ്യകാര്യ വിദഗ്ധർ. കടുത്ത ഇസ്ലാമിക നിയമത്തിലൂടെ കടന്നു പോകുന്ന താലിബാനെ ലോകരാജ്യങ്ങൾ പലവിധ ഉപരോധത്താൽ കുരുക്കിയിരിക്കുമ്പോൾ ഇന്ത്യ പണിത ദേശീയ പാതയും ഇറാന്റെ ഛബഹാർ തുറമുഖവുമാണ് ഏക ആശ്രയം. രാജ്യങ്ങളുമായി വാണിജ്യ ബന്ധം പുന:സ്ഥാപിക്കണമെങ്കിൽ പോലും അതിന് ഏക വാണിജ്യ പാത ഇറാനിലെ ഛബഹാർ തുറമുഖം മാത്രമാണ് എന്ന സത്യമാണ് താലിബാനെ പ്രതിസന്ധിയിലാക്കുന്നത്.

ഇന്ത്യയാണ് പാകിസ്താനെ മറികടന്ന് അഫ്ഗാന് വാണിജ്യ രംഗത്ത് മുന്നേറാൻ ഇറാനിലേ യ്‌ക്കുള്ള പാത നിർമ്മിച്ചുകൊടുത്തത്. എന്നാൽ താലിബാന് വാണിജ്യ സൗഹൃദ അന്തരീക്ഷം ഇതുവരെ സൃഷ്ചിക്കാനായിട്ടില്ലെന്നത് വാണിജ്യ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കു കയാണ്. ഇതിനിടെ തങ്ങളെ ഒരുകാര്യത്തിനും ആശ്രയിക്കാത്ത താലിബാന്റെ സമീപനമാണ് പാകിസ്താനെ നിരാശരാക്കുന്നത്.

അഫ്ഗാന് പുറം ലോകവുമായി ബന്ധപ്പെടാൻ ഒന്നുകിൽ ഛബഹാർ തുറമുഖത്തേയോ അല്ലെങ്കിൽ കറാച്ചി തുറമുഖത്തിനേയോ ആണ് ആശ്രയിക്കേണ്ടി വരിക. എന്നാൽ അഫ്ഗാനെ സംബന്ധിച്ച് ഏറെ കരുത്തുള്ള സ്വയം പര്യാപ്ത രാജ്യമെന്ന നിലയിൽ ഇറാൻ തന്നെയാണ് ശരിയായ കച്ചിതുരുമ്പ്. ഇറാനിലെ സാബൂൾ പ്രവിശ്യയാണ് അഫ്ഗാനിലെ നിംറൂസ് പ്രവിശ്യയുമായി അതിർത്തി പങ്കിടുന്നത്.

ഈ മേഖലയിൽ 218 കിലോമീറ്റർ ദൂരത്തിൽ ദേലാറാം -സരാഞ്ച് ദേശീയപാതയാണ് ഇന്ത്യ നിർമ്മിച്ചത്. 175 ദശലക്ഷം അമേരിക്കൻ ഡോളറാണ് ഇന്ത്യ മുതൽമുടക്കിയത്. ഈ പാത നേരിട്ട് എത്തുന്നത് ഛബഹാർ തുറമുഖത്തേയ്‌ക്കാണ്. ഇറാന്റെ തെക്ക് കിഴക്കൻ പ്രവിശ്യയായ സിസ്താൻ-ബലൂചിസ്ഥാൻ റൂട്ടാണ് അഫ്ഗാന്റെ ധമനിയായി കണക്കാക്കുന്നത്. ഇതിൽ നിന്നാണ് ഇറാനിലേയ്‌ക്ക് അഫ്ഗാൻ എത്തുന്നത്.

അഫ്ഗാനിലെ ഏറ്റവും തിരക്കുപിടിച്ച വാണിജ്യപാതയാണ് ദേലാറാം -സരാഞ്ച് ദേശീയപാത. മറ്റൊരു പ്രത്യേകത പാകിസ്താനിലെത്തുന്നതിനേക്കാൾ വേഗത്തിൽ ഇറാന്റെ വിശാലമായ ഛബഹാർ തുറമുഖത്തെത്താം. ഈ സാദ്ധ്യത അഫ്ഗാന് ഏറെ വാണിജ്യ സാദ്ധ്യതയുള്ളതും സുസ്ഥിരവുമാണ്. അഫ്ഗാനേയും പാകിസ്താനേയും ഒരു പോരെ സഹായിക്കുന്ന തുറമുഖമെന്ന പ്രത്യേകതയും ഛബഹാറിനുണ്ട്. ഛബഹാർ തുറമുഖം വികസിച്ചതും ദേലാറാം -സരാഞ്ച് ദേശീയപാത തുറന്നതും പാകിസ്താനുമായുള്ള അഫ്ഗാന്റെ വാണിജ്യബന്ധം ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്തു.

ഇന്ത്യ സമ്മാനിച്ച ദേശീയ പാതവഴി അഫ്ഗാനിലെ കച്ചവടക്കാർ ലാഭിക്കുന്നത് അറുപത് ശതമാനം കപ്പൽ കൂലിയാണ്. മാത്രമല്ല അഫ്ഗാനിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ ഏറ്റവുമധികം വാങ്ങുന്നതും ഇന്ത്യയാണ്. ഛബഹാറിൽ നിന്നും ഗുജറാത്തിലേയ്‌ക്കും മുംബൈയിലേയ്‌ക്കുമാണ് ചരക്കുകൾ എത്തുന്നത്. എന്നാൽ പാകിസ്താൻ ഇത്തരത്തിൽ യാതൊരു സഹായവും നൽകുന്നില്ല. മാത്രമല്ല സൈനികപരമായും ഭീകരതയാലും നിരന്തരം അടിമയാക്കാനാണ് ശ്രമിക്കുന്നത്. ഒപ്പം അഫ്ഗാനിലെ ചരസ്സിന്റെ കൃഷിയിലാണ് ഭീകരർക്ക് എന്നും കണ്ണ്.

Tags: india-afghan
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies