വണ്ടൂർ ഐഎസ് കേസ്; പ്രതി ഷൈബു നിഹാറിന് 23 വർഷം കഠിന തടവും 10,000 രൂപ പിഴയും; ശിക്ഷ വിധിച്ച് എൻഐഎ കോടതി; കേരളത്തിൽ ഐഎസ് ബന്ധത്തിൽ വിധി പറയുന്ന ആറാമത്തെ കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വണ്ടൂർ ഐഎസ് കേസ്; പ്രതി ഷൈബു നിഹാറിന് 23 വർഷം കഠിന തടവും 10,000 രൂപ പിഴയും; ശിക്ഷ വിധിച്ച് എൻഐഎ കോടതി; കേരളത്തിൽ ഐഎസ് ബന്ധത്തിൽ വിധി പറയുന്ന ആറാമത്തെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 05:43 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വണ്ടൂർ ഐഎസ് കേസിൽ പ്രതി കോഴിക്കോട് കൊടുവളളി സ്വദേശി അബു മറിയം എന്ന ഷൈബു നിഹാറിന് 23 വർഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ. വിവിധ വകുപ്പുകൾ പ്രകാരം വിധിച്ച ശിക്ഷ ഒരുമിച്ച് 5 വർഷം അനുഭവിച്ചാൽ മതി. കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി പ്രകാരം ഗൂഢാലോചനയ്‌ക്ക് മൂന്ന് വർഷം കഠിനതടവും സെക്ഷൻ 125 പ്രകാരം അഞ്ച് വർഷവും യുഎപിഎ വകുപ്പുകളായ 38, 39 40 പ്രകാരം അഞ്ച് വർഷം കഠിനതടവും 10000 രൂപ പിഴയുമാണ് ശിക്ഷ. ഗൂഢാലോചന, ഇന്ത്യയുമായി സൗഹൃദത്തിലായിരുന്ന ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യൽ, ഭീകര സംഘടനയിൽ അംഗമാകുക, ഭീകരർക്ക് സഹായം നൽകുക, ഭീകരർക്കായി ഫണ്ട് ശേഖരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരുന്നത്. വിചാരണ വേളയിൽ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്ന് സിറിയയ്‌ക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. ഷൈബു നിഹാർ ഉൾപ്പെടെ ഏഴ് പേരായിരുന്നു പ്രതികൾ. ബഹ്‌റൈനിൽ പരസ്യ കമ്പനി നടത്തിയ ഷൈബു അവിടെ അൽ അൻസർ സലഫി സെന്ററിലെ ഐഎസ് പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തിരുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന 12 മലയാളികളിൽ എട്ട് പേർ പിന്നീട് സിറിയയിൽ പോയി ഐഎസിൽ ചേർന്നു.

ബഹ്‌റൈനിലും ഇന്ത്യയിലും ആയിരിക്കുമ്പോൾ സിറിയയിലെ ഐഎസ് മേഖലകളിലേക്ക് ഇവർ യാത്ര ചെയ്തുവെന്നും എൻഐഎ കണ്ടെത്തിയിരുന്നു. 2017 ൽ യുഎപിഎ പ്രകാരം പിടികൂടിയ കണ്ണൂർ സ്വദേശി യുകെ ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബഹ്‌റൈൻ കേന്ദ്രീകരിച്ചുളള മലയാളി ഐഎസ് ഭീകരരുടെ വിവരങ്ങൾ പോലീസ് കണ്ടെത്തിയത്. വണ്ടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് 2018 ൽ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു.

2019 ഏപ്രിലിൽ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് ഷൈബു നിഹാറിനെ എൻഐഎ സംഘം പിടികൂടിയത്. 2019 ഒക്ടോബറിൽ കൊച്ചി എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഐഎസ് ബന്ധമുളള മലയാളി ഭീകരർക്കെതിരായി കേരളത്തിൽ വിധി പ്രസ്താവിക്കുന്ന ആറാമത്തെ കേസാണിത്.

Tags: KochiNIA COURTയുഎപിഎ
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies