ന്യൂഡൽഹി: 2023-ലെ ആർമിദിന പരേഡ് സതേൺ കമാൻഡ് ഏരിയയിൽ നടത്തുമെന്നറിയിച്ച് സൈന്യം. പ്രധാന പരിപാടികളും ആഘോഷങ്ങളും ആഘോഷങ്ങളും ഡൽഹിയിൽ മാത്രം കേന്ദ്രീകരിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ പിന്തുണച്ചാണ് സൈന്യത്തിന്റെ സുപ്രധാന നടപടി.
ജനുവരി 15-നാണ് ആർമിദിന പരേഡ് നടത്തുന്നത്. കാലങ്ങളായി ഡൽഹിയിലാണ് പരേഡ് നടന്നിരുന്നത്. ഇനി മുതൽ വിവിധ ഇടങ്ങളിൽ വെച്ചാകും പരേഡ് സംഘടിപ്പിക്കുകയെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. ഊഴമനുസരിച്ചാകും സൈനിക പരേഡ് നടത്തുക. സർക്കാരും പൗരന്മാരും തമ്മിലുള്ള ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം.
വ്യോമസേനയും സേനയുടെ വാർഷിക ഫ്ളൈ-പാസ്റ്റ് പരേഡ് ഡൽഹിയിൽ നിന്നും മാറ്റി. ഡൽഹിയിലെ ഹിന്ദോൺ എയർ ബേസിൽ നടന്നിരുന്ന പരേഡ് ഈ വർഷം ഛണ്ഡീഗഢിലാകും നടക്കുക.
Comments