ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറായി രാഹുൽ ഗാന്ധി കളുക്കുമെന്ന് മാദ്ധ്യമ പ്രവർത്തകൻ. ദേശീയ മാദ്ധ്യമത്തിൽ വാർത്താവതരണത്തിനിടെ സംഭവിച്ച അബദ്ധം രാഹുൽ ഗാന്ധിക്കെതിരെ ട്രോളാക്കി മാറ്റുകയാണ് സോഷ്യൽ മീഡിയ.
ലൈവ് ബുള്ളറ്റിനിടയിലായിരുന്നു അവതാരകന് അബദ്ധം പറ്റിയത്. ട്വന്റി 20 ലോകകപ്പിൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നായിരുന്നു അവതാരകൻ പറഞ്ഞത്. കെ എൽ രാഹുൽ എന്നതിന് പകരമാണ് രാഹുൽ ഗാന്ധി എന്ന് പറഞ്ഞത്. അബദ്ധം പറ്റിയതാണോ, അതോ മനപ്പൂർവ്വം ട്രോളിയതാണോ എന്നാണ് ട്രോളന്മാർ ചോദിക്കുന്നത്.
Rahul Gandhi will open for India in T20 World Cup: India TV anchor 😂#comedy #hilarious #RahulGandhi #ViratKohli𓃵 #RohitSharma #KLRahul #INDvsAUS #T20WorldCup pic.twitter.com/RutA7sjpA5
— Bhoopesh Sharma (@SriKidambi_FC) September 19, 2022
അതേസമയം, ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലുള്ള രാഹുൽ ഗാന്ധി, പുന്നമട കായലിൽ നടന്ന പ്രദർശന വള്ളംകളിയിൽ പങ്കെടുത്ത് തുഴഞ്ഞത് വാർത്തയായി. വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ, രാഹുൽ ഗാന്ധി കേരളത്തിൽ വിനോദ യാത്ര നടത്തുകയാണോ എന്ന ചോദ്യങ്ങൾ ഉയർന്നു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുമ്പോഴും വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് പോകുന്നത് തുടരുകയാണ്. യാത്ര തുടങ്ങിയതിന് ശേഷം ഗോവ, അസം എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. നേരത്തേ കോൺഗ്രസ് വിട്ട മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും ഇന്ന് ബിജെപിയിൽ ചേർന്നിരുന്നു.
Comments