‘കാരണഭൂതൻ‘ തിരുവാതിരക്ക് ശേഷം ‘കേരള നാടിതിൽ മാറ്റത്തിൻ മാറ്റൊലി‘: എ എൻ ഷംസീറിന് തലശ്ശേരിയിൽ കൊട്ട് പാട്ട് സ്വീകരണം (വീഡിയോ)- Shamseer Song
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കാരണഭൂതൻ‘ തിരുവാതിരക്ക് ശേഷം ‘കേരള നാടിതിൽ മാറ്റത്തിൻ മാറ്റൊലി‘: എ എൻ ഷംസീറിന് തലശ്ശേരിയിൽ കൊട്ട് പാട്ട് സ്വീകരണം (വീഡിയോ)- Shamseer Song

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 01:37 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം നേതാവ് എൻ എൻ ഷംസീറിന് കൊട്ടുപാട്ട് സ്വീകരണമൊരുക്കി തലശ്ശേരി മാളിയേക്കൽ കുടുംബം. ഷംസീറിനെ പ്രകീർത്തിക്കുന്ന പാട്ടുമായി, ചുവപ്പ് പരവതാനി വിരിച്ചാണ് കുടുംബാംഗങ്ങൾ സ്വീകരണം ഒരുക്കിയിരിക്കുന്നത്. സ്വീകരണത്തിന് നന്ദി പറഞ്ഞ് ഷംസീർ ഫേസ്ബുക്കിൽ പോസ്റ്റും പങ്ക് വെച്ചിട്ടുണ്ട്.

അതേസമയം, കൊട്ടുപാട്ട് പങ്കുവെച്ച ഷംസീറിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്. കഴിഞ്ഞ വർഷം പാർട്ടിയെ വെള്ളം കുടിപ്പിച്ച ‘കാരണഭൂതൻ‘ മെഗാ തിരുവാതിരക്ക് സമാനമായാണ് കൊട്ടുപാട്ടിനെ ചിലർ ചൂണ്ടിക്കാണിക്കുന്നത്. പാർട്ടിയിൽ വ്യക്തിപൂജയും വ്യക്തിഗീതവും പാടില്ലെന്ന കാര്യം ഷംസീറിന് ബാധകമല്ലേയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഷംസീറാകട്ടെ, തന്നെ പാടിപ്പുകഴ്‌ത്തുന്നത് ആസ്വദിച്ച് ചിരിക്കുക മാത്രമല്ല, അത് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്ക് വെക്കുക കൂടി ചെയ്തത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സിപിഎം നേതാവ് പി ജയരാജനെ നാടിന്റെ നായകനായി ഉയർത്തിക്കാട്ടിയ പാട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പി ജെ ആർമി വ്യാപകമായി പ്രചരിപ്പിച്ചപ്പോൾ, പാർട്ടിയിൽ വ്യക്തി പൂജ പാടില്ലെന്ന നിലപാടുമായി സിപിഎം ഔദ്യോഗികമായി തന്നെ രംഗത്ത് വന്നിരുന്നു. എന്നാൽ, കാരണഭൂതൻ തിരുവാതിരയിൽ പാർട്ടി മൃദുസമീപനം സ്വീകരിക്കുകയായിരുന്നു. ഷംസീറിന്റെ ‘കേരള നാടിതിൽ മാറ്റത്തിൻ മാറ്റൊലി‘യോടുള്ള സിപിഎമ്മിന്റെ പ്രതികരണം എന്താണെന്ന് അറിയാനുള്ള കൗതുകത്തിലാണ് പാർട്ടി അണികൾ.

‘കേരള നാട്ടിലെ സ്പീക്കർ അവർകൾക്ക് സ്വാഗതം നേരുന്നേ, ഷംസീറിന് സ്വാഗതം ഏകുന്നേ..‘ എന്ന് തുടങ്ങുന്ന പാട്ടാണ് ഷംസീറിന്റെ സ്വാഗത ഗീതമായി പ്രത്യേകം എഴുതി അവതരിപ്പിച്ചിരിക്കുന്നത്.

വീഡിയോ:

Tags: CPIMA.N Shamseer
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies