ഇസ്ലാമാബാദ് : പാകിസ്താനിൽ 12 കാരനായ മകനെ അച്ഛൻ കത്തിച്ച് കൊന്നു. മകൻ ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അക്രമം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഒറാങ്കി ടൗണിലാണ് സംഭവം നടന്നത്. ഹോംവർക്ക് ചെയ്യാതിരുന്ന കുട്ടിയുടെ ദേഹത്ത് അച്ഛൻ നസീർ തീയിടുകയായിരുന്നു. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. തുടർന്ന് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
സംഭവത്തിൽ കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൊല്ലണം എന്ന ഉദ്ദേശത്തോടെയല്ല താൻ മണ്ണെണ്ണ ഒഴിച്ചത് എന്നും പേടിപ്പിക്കാൻ വേണ്ടി ചെയ്തതാണെന്നും ഇയാൾ പറഞ്ഞു. എന്നാൽ തീ കത്തിച്ചപാടെ അത് പടർന്നുപിടിക്കുകയായിരുന്നു എന്നും അച്ഛൻ പോലീസിന് മൊഴി നൽകി.
Comments