കഞ്ഞിവെള്ളം കൊണ്ടൊരു കൊറിയൻ ഫേഷ്യൽ; മുഖം തിളങ്ങും കണ്ണാടി പോലെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഞ്ഞിവെള്ളം കൊണ്ടൊരു കൊറിയൻ ഫേഷ്യൽ; മുഖം തിളങ്ങും കണ്ണാടി പോലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 04:08 pm IST
Facebook
Twitter
WhatsAppTelegram

തിളങ്ങുന്ന ചർമ്മ പലരുടെയും സ്വപ്‌നമായിരിക്കും. മേയ്‌ക്കപ്പ് ഇല്ലാതെ തന്നെ ചർമ്മം തിളങ്ങണമെന്നും അത് ദിവസം മുഴുവൻ നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നവരാകും നമ്മളിൽ പലരും. ഇതിനായി നിരവധി മരുന്നുകളും ക്രീമുകളും നാം ഉപയോഗിക്കാറുമുണ്ട്, എന്നാൽ എല്ലാത്തിനും ഫലം കണ്ടെന്ന് വരില്ല.

തിളങ്ങുന്ന ചർമ്മത്തിനായി വീട്ടിൽ തന്നെ ട്രീറ്റ്‌മെന്റ് നടത്താൻ സാധിക്കുന്ന ഈ കാലത്ത് നാമെന്തിന് അത് തേടി പുറത്ത് പോകണം. അത്തരത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന മിശ്രതത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കൊറിയൻ രീതിയിലുള്ള ഫേഷ്യലാണ് ഇത്. മൂന്ന് ചേരുവകൾ മാത്രമേ നമുക്ക് ഈ മിശ്രിതമുണ്ടാക്കാൻ ആവശ്യമുള്ളൂ.

കഞ്ഞിവെള്ളം, കറ്റാർവാഴ, വൈറ്റമിൻ സി ഓയിൽ എന്നിവയാണ് ഇതിന് വേണ്ടത്. വീട്ടിൽ ചോറുണ്ടാക്കുമ്പോൾ ബാക്കി വരുന്ന കഞ്ഞിവെളളം ഉപയോഗിച്ചാൽ മതിയാകും. അത് പുളിപ്പിച്ചതാണെങ്കിൽ കുറച്ച് കൂടി നല്ലത്. തിളങ്ങുന്ന, ചുളിവുകൾ ഇല്ലാത്ത ചർമ്മത്തിനായി കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യവും ഇത് വർദ്ധിപ്പിക്കും.

അടുത്ത ചേരുവ കറ്റാർ വാഴയാണ്. ആരേഗ്യവും സൗന്ദര്യവും മുടിയഴകും വർദ്ധിപ്പിക്കുന്ന കറ്റാർവാഴ ഇന്ന് വിപണിയിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിൻ ഇ ചർമത്തിന് വളരെ നല്ലതാണ്.

അടുത്തതായി വേണ്ടത് വൈറ്റമിൻ ഇ കാപ്സ്യൂളാണ്. ഹൈപ്പർപിഗ്മെന്റേഷൻ നിയന്ത്രിക്കുന്നതിനും ചർമ്മത്തെ പ്രകൃതിദത്തമായി പോഷിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ചുളിവുകൾ, പാടുകൾ, ചർമ്മവീക്കം, മുഖക്കുരു, അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങൾ, സൂര്യാഘാതം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കും. വൈറ്റമിൻ ഇ ക്യാപ്‌സ്യൂളുകൾ മെഡിക്കൽ ഷോപ്പുകളിലും മറ്റും ലഭ്യമാണ്.

തയ്യാറാക്കുന്ന വിധം-

പുളിച്ച കഞ്ഞിവെള്ളത്തിൽ കറ്റാർവാഴ ജെല്ല് ചേർത്തിളക്കണം. ഇതിലേക്ക് വൈറ്റമിൻ ഇ ക്യാപ്‌സ്യൂളും പൊട്ടിച്ച് ചേർത്ത് ഇളക്കണം. ക്രീം ആകുന്നത് വരെ ഇവ മിക്‌സ് ചെയ്യണം. ഫ്രിഡ്ജിൽ വെച്ചോ അല്ലാതെയോ ഇവ ഉപയോഗിക്കാം.

മിശ്രിതം മുഖത്ത് പുരട്ടുന്നതിന് മുൻപ് നന്നായി കഴുകണം. മുഖം വൃത്തിയായി തുടച്ച ശേഷം ഈ ക്രീം വെച്ച് മസാജ് ചെയ്യാം. അൽപനേരം മസാജ് ചെയ്ത് മുഖം കഴുകാം. കാര പോലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ മുഖത്ത് ആദ്യം ആവി പിടിയ്‌ക്കുക. പിന്നീട് ഐസ് മസാജ് ചെയ്ത ശേഷം ഈ മിശ്രിതം ചേർത്ത് മസാജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ മുഖവും തിളങ്ങും.. കണ്ണാടി പോലെ.

Tags: glowing skinfacialvitamin c
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies