ജയ്പൂർ : ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അടുത്ത പാർട്ടി അദ്ധ്യക്ഷനാകരുതെന്ന് രാഹുൽ ഗാന്ധി .രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയതായി പറഞ്ഞിരിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള പോരാട്ടം മുറുകുന്നതിനിടെയാണ് രാഹുലിന്റെ പരാമർശം.
കോൺഗ്രസിന്റെ അദ്ധ്യക്ഷനാകാനുള്ള എല്ലാവരുടെയും നിർദ്ദേശം അംഗീകരിക്കാൻ ഞാൻ അദ്ദേഹത്തോട് പല തവണ അഭ്യർത്ഥിച്ചു. എന്നാൽ ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അടുത്ത തലവനാകരുതെന്ന് എന്നാണ് അദ്ദേഹം വ്യക്തമാക്കിയതെന്ന് സച്ചിൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉടൻ നാമനിർദേശ പത്രിക സമർപ്പിക്കും. പ്രതിപക്ഷം ശക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അശോക് ഗെഹ്ലോട്ടിന് പുറമെ ശശി തരൂരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഈ മാസം 30 വരെയാണ് മത്സരത്തിന് നാമനിർദേശ പത്രിക സമർപ്പിക്കാനാവുക. ഒക്ടോബർ എട്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി . 17ന് വോട്ടെടുപ്പും 19 ന് ഫലപ്രഖ്യാപനവും നടത്തും.
Comments