ജീൻസ് ഇറുകിപ്പോയോ.. ലൂസാക്കാൻ ഇതാ ഒരു പുതിയ മാർഗം; ആർക്കുമറിയാത്ത ജീൻസ് രഹസ്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീൻസ് ഇറുകിപ്പോയോ.. ലൂസാക്കാൻ ഇതാ ഒരു പുതിയ മാർഗം; ആർക്കുമറിയാത്ത ജീൻസ് രഹസ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 01:05 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ജീൻസിന്റെ ആരാധകരാണ് ഭൂരിഭാഗം ആളുകളും. പ്രായ-ലിംഗ ഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാമെന്നതും പെട്ടെന്ന് കഴുകേണ്ടതില്ലെന്നതും ജീൻസിനെ പ്രിയപ്പെട്ടതാക്കുന്നു. ധരിക്കാൻ വളരെ എളുപ്പമുള്ളതു കൊണ്ട് തന്നെ ജീൻസ് ആരാധകർ വർദ്ധിക്കുന്നു.

എന്നാൽ കാലങ്ങളോളം ഉപയോഗിച്ച ജീൻസ് ഇറുക്കം ആവുന്നതോ അല്ലെങ്കിൽ നരച്ച് പോവുന്നതോ എല്ലാം പലപ്പോഴും അൽപം പ്രയാസപ്പെടുത്തുന്നത് തന്നെയാണ്. കാരണം അത്രയേറെ പ്രിയപ്പെട്ട ജീൻസ് ഒഴിവാക്കുക എന്നത് പലപ്പോഴും മനപ്രയാസം സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ്. ശരീര ഭാരം വർദ്ധിക്കുന്നതും കുറയുന്നതും വസ്ത്രങ്ങളെയും ബാധിക്കുന്നു. ഇങ്ങനെ ശരീരഭാരത്തിൽ ഏറ്റകുറച്ചിലുകൾ വരുന്നതോടെ ഇഷ്ട വസ്ത്രങ്ങൾ മാറ്റി വെയ്‌ക്കാറാണ് പതിവ്. എന്നാൽ ഇനി മുതൽ ശരീരഭാരം കുറയുന്നതോ കൂടുന്നതോ ഒരു പ്രശ്‌നമേയല്ല. ജീൻസ് ഇനി മുതൽ ആവശ്യാനുസരണം ചെറുതും വലുതുമാക്കി അടിപൊളിയായി നടക്കാനുള്ള ചില നുറുങ്ങു വിദ്യകളിതാ..

ജീൻസ് ഇറുകിയതെങ്കിൽ

ഒരു പക്ഷേ ഇറുകിയ ജീൻസ് വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ലായിരിക്കും. എന്നാൽ അങ്ങനെ സാധിക്കുമെന്നതാണ് ഉത്തരം. ഒരു സ്പ്രേ കുപ്പിയിൽ ചൂടുവെള്ളം എടുക്കുക. ജീൻസ് ഒരു ഹാംഗറിൽ തൂക്കിയിടുക. അതിന് ശേഷം സ്പ്രേ ബോട്ടിൽ ഉള്ള വെള്ളം ജീൻസിന്റെ തുടയിലും അരക്കെട്ടിലും തളിക്കുക. ഇതിന് ശേഷം ജീൻസ് ഒന്ന് വലിച്ച് ഹാംഗറിൽ വീണ്ടും തൂക്കിയിടുക. 20 മിനിറ്റോളം ഇത് ചെയ്താൽ നിങ്ങൾക്ക് ജീൻസ് പാകമായി വരും. ഇത് വീണ്ടും ഇറുകിയത് ആവുകയാണെങ്കിൽ വീണ്ടും ഇത്തരത്തിൽ ചെയ്യാവുന്നതാണ്.

ജീൻസ് അയഞ്ഞതെങ്കിൽ

അയഞ്ഞ ജീൻസും വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ശരീരം ഭാരം കുറയ്‌ക്കുന്ന തിരക്കിലായവർ അനുഭവിക്കുന്ന പ്രശ്‌നമാകാം ഇത്. എന്നാൽ ഇതിനും പരിഹാരമുണ്ട്. അതിന് വേണ്ടി അരക്കെട്ടിന്റെ വശത്ത് നിന്ന് ജീൻസ് ഒന്ന് ടക്ക് ഇൻ ചെയ്യണം.

ജീൻസ് നരച്ചതെങ്കിൽ

നരച്ച ജീൻസ് ധരിക്കാൻ ആത്മവിശ്വാസമില്ലാത്തവരാണ് ഭൂരിഭാഗം ആളുകളും. നരച്ചതെന്ന് തോന്നിയാൽ പിന്നെ അങ്ങ് മാറ്റി വെയ്‌ക്കുന്നതാണ് പതിവ്. എന്നാൽ അതിനും പൊടിക്കൈ ഉണ്ട്. അൽപം കളർ ചൂടുവെള്ളത്തിൽ കലർത്തുക. നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ജീൻസ് അതിൽ മുക്കി വെക്കുക. ഇത്തരത്തിൽ ഒരു 15 മിനിറ്റ് മുക്കി വെക്കണം. അതിലൂടെ നിങ്ങളുടെ മങ്ങിയ ജീൻസിന് നല്ല തിളക്കം വരും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് വളരെ മികച്ച നിറമുള്ള ജീൻസാക്കി മാറ്റാൻ കഴിയും.

ജീൻസ് കഴുകുമ്പോൾ

എല്ലാ വസ്ത്രങ്ങളും കഴുകുന്നത് പോലെ കഴുകേണ്ട വസ്ത്രമല്ല ജീൻസ് എന്നത് ഭൂരിഭാഗം ആളുകൾക്കും അറിയാത്ത വസ്തുതയാണ്. ജീൻസ്ിന്റെ ആയുസ്സ് കൂട്ടുന്നതിനായി കട്ടികുറഞ്ഞ വെള്ളത്തിൽ കഴുകുന്നതാണ് മെച്ചം. അതുപോലെ തന്നെ കല്ലിലിട്ട് അടിച്ച് കഴുകാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ ജീൻസ് കഴുകി ഉണക്കാനിടുമ്പോൾ അത് പുറം മറിച്ചിടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജീൻസ് കൈകൊണ്ട് കഴുകുന്നതാണ് ഉത്തമം.കാരണം ഇത് ജീൻസ് ചുരുങ്ങിപ്പോവാതിരിക്കുന്നതിന് സഹായിക്കും.

Tags: jeans
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies