മൊഞ്ച് കൂട്ടി പഞ്ച്; പുതിയ കാമോ എഡിഷൻ പുറത്തിറക്കി ടാറ്റാ- Tata, Punch, Camo Edition
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മൊഞ്ച് കൂട്ടി പഞ്ച്; പുതിയ കാമോ എഡിഷൻ പുറത്തിറക്കി ടാറ്റാ- Tata, Punch, Camo Edition

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 07:31 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതക്കളിൽ പ്രമുഖരാണ് ടാറ്റാ മോട്ടോഴ്സ്. 2021 ഒക്ടോബറിൽ കമ്പനി രാജ്യത്ത് അവതരിപ്പിച്ച വാഹനമാണ് പഞ്ച് മൈക്രോ എസ്‌യുവി. വിപണിയിൽ ഇറങ്ങി 10 മാസത്തിനുള്ളിൽ എറ്റവും വലിയ വിറ്റുവരവ് രേഖപ്പെടുത്തുന്ന എസ്‍യുവിയായി പഞ്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ടാറ്റയുടെ എസ്.യു.വി. നിരയിലേക്ക് ഏറ്റവുമൊടുവിൽ എത്തിയതും കൂട്ടത്തിൽ കുഞ്ഞനുമായ പഞ്ച് വാഹനപ്രേമികളുടെ മനം കവരുന്ന വാഹനമാണ്. ഒന്നാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുന്ന പഞ്ചിന് പുതിയ എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. പഞ്ചിന്റെ കാമോ എഡിഷൻ എന്ന പ്രത്യേക പതിപ്പാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ടാറ്റ പഞ്ചിന്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്തി കൊണ്ടും അതേസമയം പുതിയ ഫോളിയേജ് ഗ്രീൻ വർണ്ണത്തിലുമാണ് പഞ്ച് കാമോ എഡിഷൻ എത്തിയിരിക്കുന്നത്. 6.85 ലക്ഷം രൂപയിൽ തുടങ്ങി 8.63 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. കാസിരംഗ എഡിഷനുശേഷം ടാറ്റ പഞ്ചിന്റെ രണ്ടാമത്തെ പ്രത്യേക പതിപ്പാണ് കാമോ എഡിഷൻ. ഫോളിയേജ് ഗ്രീൻ ബോഡി കളറിനൊപ്പം പിയാനോ ബ്ലാക്ക്, പ്രിസ്റ്റൈൻ വൈറ്റ് എന്നീ റൂഫ് നിറങ്ങളിലാണ് വാഹനം എത്തുന്നത്. കാമോ എഡിഷൻ കൂടി വന്നതോടെ ഒമ്പത് നിറങ്ങളിലാണ് പഞ്ച് വിപണിയിൽ ലഭ്യമാകുന്നത്. ഇരട്ട നിറങ്ങളിലുള്ള അലോയി വീലുകളും കാമോ ബാഡ്ജിങ്ങും സിൽവർ സ്‌കിഡ് പ്ലേറ്റും കാമോ എഡിഷന്റെ ഭം​ഗി വർദ്ധിപ്പിക്കുന്നു.

പഞ്ച് കാമോ എഡിഷന്റെ അകത്തളം ഒരുക്കിയിരിക്കുന്നത് വളരെ മനോഹരമായാണ്. ബ്ലാക്ക് ഡാഷ്‌ബോർഡിന് മധ്യത്തിൽ നൽകിയിട്ടുള്ള ലൈറ്റ് ഗ്രീൻ ആക്‌സെന്റ്, മിലിട്ടറി കളർ തീമിൽ ഒരുങ്ങിയിട്ടുള്ള സീറ്റുകൾ, കാമോ ബാഡ്ജിം​ഗ് എന്നിവയാണ് അകത്തളത്തിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ. ഏഴ് ഇഞ്ച് ഹർമൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, പുഷ് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും കാമോ എഡിഷൻ പഞ്ചിന്റെ ഇന്റീരിയറിലുണ്ട്.

Tags: TATA
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies