മൂസ എന്നെ ചേർത്തുനിർത്തി; ഈ നിമിഷം ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല-Kannan Sagar, Sureesh Gopi, Mei Hoom Moosa
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂസ എന്നെ ചേർത്തുനിർത്തി; ഈ നിമിഷം ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല-Kannan Sagar, Sureesh Gopi, Mei Hoom Moosa

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 09:38 pm IST
Facebook
Twitter
WhatsAppTelegram

ഉടൻ തിയറ്ററുകളിലെത്തുന്ന സുരേഷ് ​ഗോപി ചിത്രമാണ് ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹൂം മൂസ’. സുരേഷ് ​ഗോപിയുടെ അഭിനയ ജീവിതത്തിൽ തന്നെ ഏറെ വ്യത്യസ്തമായ കഥാപാത്രായിരിക്കും ചിത്രത്തിലെ മൂസ. സെപ്റ്റംബർ 30-നാണ് ‘മേ ഹൂം മൂസ’ തിയറ്ററുകളിൽ എത്തുക. ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രത്തിൽ സുരേഷ് ​ഗോപിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹത്തിന്റെ ഒപ്പമുള്ള അനുഭവവും പങ്കുവെച്ചിരിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ. ജീവിതത്തിൽ മറക്കാത്ത ഒരുപാട് നിമിഷങ്ങളിൽ കൂടി കടന്നുപോയി എന്നതാണ് മേ ഹും മൂസ തനിക്ക് സമ്മാനിച്ച സന്തോഷമെന്ന് കണ്ണൻ സാ​ഗർ പറയുന്നു. മൂസ(സുരേഷ് ​ഗോപി) തന്നെ ചേർത്തു നിർത്തിയപ്പോൾ തന്റെ കഥാപാത്രത്തിനല്ല, കണ്ണൻ സാ​ഗർ എന്ന തനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല എന്ന് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്.

കണ്ണൻ സാ​ഗറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്,

ജീവിതത്തിൽ മറക്കാത്ത ഒരുപാട് നിമിഷങ്ങളിൽ കൂടി കടന്നുപോയ ദിനങ്ങൾ ആയിരുന്നു “മേ ഹും മൂസാ” എന്ന ജിബു ജേക്കബ് ഫിലിമിൽ തുടക്കമിട്ടത് മുതൽ എനിക്ക് കിട്ടിയ സന്തോഷം. ഞാൻ ഓടിഷനിൽ പങ്കുകൊണ്ടു. പതിനായിരകണക്കിന് അംഗങ്ങൾ പങ്കെടുത്തു അതിൽനിന്നും ആയിരം പേരെ സെലക്ട്‌ ചെയ്തു, അതിൽനിന്നും അഞ്ഞൂറുപേരോളം വീണ്ടും തിരഞ്ഞെടുത്തു. സിനിമയിൽ ഇവർക്കൊക്കെ വേഷങ്ങൾ നൽകി ഗ്രാമത്തിലെയും മറ്റു സ്ഥലങ്ങളിലെയും കഥാപാത്രങ്ങളായി. ഈ എളിയവനും കിട്ടി ആ ഗ്രാമത്തിലെ ബാർബർ ഷോപ്പ് നടത്തുന്ന ഒരാളായി വേഷം.

താടിയും മുടിയും വളർത്തിയ മൂസയുടെ കോലം എന്നിൽ കൂടി മാറിമറിയുന്നു. സുന്ദരനും സുമുഖനുമായ മൂസയുടെ മുഖം കടയിൽ നിന്നും പുറത്തിറങ്ങുന്ന ഗ്രാമീണർ കാണുന്നു അവർ ആരവം മുഴക്കുന്നു. കെട്ടിയൊരു പിടിത്തം പിടിച്ചു ഞാൻ, മൂസ എന്നെ ചേർത്തുനിർത്തി, ഈ നിമിഷം എന്റെ കഥാപാത്രമല്ല കണ്ണൻ സാഗർ എന്ന ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ജിബു ജേക്കബ് എന്ന വെള്ളിമൂങ്ങ ചെയ്ത സംവിധായകന്റെ കരിയറിൽ ഒരു സൂപ്പർ ഹിറ്റ്‌ സിനിമയുടെ ഭാഗമായതിൽ അതിരുറ്റ സന്തോഷം. നാട്ടുകാരനായ വിഷ്ണു നമ്പൂതിരിയുടെ ചായ​ഗ്രഹണം അത്ഭുതപ്പെടുത്തും. മലയാളത്തിൽ പറഞ്ഞിട്ടില്ലാത്ത കഥയാണ് രൂപേഷ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ “മേ ഹും മൂസാ”. തോമസ് തിരുവല്ലയും, കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ശ്രീ ഡോ. റോയിയും ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നു. ഡയറക്ടർ ജിബു ജേക്കബ് സർ പറഞ്ഞ ഒരു വാക്കുകൂടി എഴുതി ചേർക്കട്ടെ, “ഈ സിനിമ കണ്ടിറങ്ങിയാൽ നിങ്ങളുടെ കൂടെ മൂസാക്കായെ വീട്ടിൽ കൊണ്ടുപോകും” കാരണം മൂസാ നിങ്ങളുടെ മനസ്സിൽ നിന്നും മാറില്ല തീർച്ച…

Tags: mei hoom moosa
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies