ഗാന്ധിനഗർ : പീഡന കേസിൽ ആം ആദ്മി പാർട്ടി നേതാവ് അറസ്റ്റിൽ. ഗുജറാത്തിലെ വെരാവലിൽ നിന്നുള്ള എഎപി നേതാവ് ഭാഗു വാലയെ ഗിർ സോമനാഥ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ഇയാൾ പരസ്യകമ്പനി നടത്തിയിരുന്നു. സിനിമാ വാഗ്ദനം നൽകി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. വെള്ളിയാഴ്ചയാണ് ഭാഗുവിനെതിരെ യുവതി പോലീസിൽ പരാതി നൽകിയത്. പിന്നാലെ ഇരയുടെ വൈദ്യപരിശോധന നടത്തുകയും പരാതി സ്ഥിരീകരിക്കുകയുമായിരുന്നു.
പരസ്യ ചിത്രീകരണത്തിനായി ഇയാൾ യുവതിയെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തുകയും പിന്നാലെ പീഡിപ്പിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. നിലവിൽ പ്രതി കൊറോണ ബാധയെ തുടർന്ന് ചികിത്സയിലാണ്. മുക്തനായ ശേഷം പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും .ശേഷം കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സോമനാഥ് ജില്ലയിൽ ഏറെക്കാലം കോൺഗ്രസിൽ പ്രവർത്തിച്ചതിന് ശേഷമാണ് പ്രതി എഎപിയിൽ ചേരുന്നത്.
Comments