സുശീൽ കുമാർ ഫ്രീ തിങ്കർ ഓഫ് ദ ഇയർ; ഷിന്റോ തോമസും ജിതേഷ് കുനിശ്ശേരിയും യങ്ങ് ഫ്രീ തിങ്കർ ഓഫ് ദ ഇയർ ; അവാർഡുകൾ സമ്മാനിക്കുന്നത് ജാവേദ് അക്തർ; ഒക്ടോബർ 2ന് ലിറ്റ്മസ് കൊച്ചിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുശീൽ കുമാർ ഫ്രീ തിങ്കർ ഓഫ് ദ ഇയർ; ഷിന്റോ തോമസും ജിതേഷ് കുനിശ്ശേരിയും യങ്ങ് ഫ്രീ തിങ്കർ ഓഫ് ദ ഇയർ ; അവാർഡുകൾ സമ്മാനിക്കുന്നത് ജാവേദ് അക്തർ; ഒക്ടോബർ 2ന് ലിറ്റ്മസ് കൊച്ചിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 12:21 pm IST
FacebookTwitterWhatsAppTelegram

എറണാകുളം : ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബൽ നൽകുന്ന ഫ്രീ തിങ്കർ ഓഫ് ദ ഇയർ പുരസ്കാരം പി സുശീൽ കുമാറിന്. ഷിന്റോ തോമസിനും ജിതേഷ് കുനിശ്ശേരിക്കും യങ്ങ് ഫ്രീ തിങ്കർ ഓഫ് ദ ഇയർ പുരസ്‌ക്കാരവും ലഭിച്ചു. മെഡലും 25,000 രൂപയുടെ കാഷ് അവാർഡുമാണ് മൂവർക്കും ലഭിക്കുക. ഈ പുരസ്‌ക്കാരങ്ങൾ, എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ് 22ൽവെച്ച് പ്രശസ്ത കവിയും ഗാനരചയിതാവും സാമൂഹ്യ പ്രവർത്തകനുമായ ജാവേദ് അക്തർ സമ്മാനിക്കുമെന്ന് എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾ കൊച്ചിയിൽ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

ലിറ്റ്മസിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ് ഒക്ടോബർ രണ്ടിന് എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9 മണിമുതൽ വൈകീട്ട് 7 വരെയാണ് സമ്മേളനം. എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമർശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികൾ വിവിധ സെഷനുകളിൽ സംബന്ധിക്കും. ഒക്ടോബർ 2ന് രാവിലെ 9 മണിക്ക് തുടങ്ങുന്ന സെമിനാറിൽ, ‘ഇൻഷാ അല്ലാഹ്’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്, ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്നതിന്റെ പേരിൽ വധഭീഷണി നേരിടുന്ന അസ്‌ക്കർ അലിയാണ് ആദ്യം സംസാരിക്കും.

തുടർന്ന് ഡോ ബീനാറാണി, ബൈജുരാജ്, ജോസ്‌കുരീക്കാട്ടിൽ, കൃഷ്ണപ്രസാദ്, ഉഞ്ചോയി, ഡോ ആബി ഫിലിപ്പ്, ജാഹ്നവി സനൽ, രഹ്ന എം, മനുജാ മൈത്രി, അഭിലാഷ് കൃഷ്ണൻ, ഡോ അഗസ്റ്റസ് മോറിസ്, പ്രവീൺ രവി, ടോമി സെബാസ്റ്റ്യൻ, സി എസ് സുരാജ്, സി രവിചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. വൈകീട്ട് എഴുമണിക്ക് സി രവിചന്ദ്രൻ സംസാരിക്കും.ഇതിനിടയിൽ രണ്ട് പാനൽ ഡിസ്‌ക്കഷനുമുണ്ട്. 12 മണിക്ക് തുടങ്ങുന്ന ജീൻ ഓൺ എന്ന പരിണാമം സംബന്ധിയായ ഡിബേറ്റിൽ, ആനന്ദ് ടി ആർ, ചന്ദ്രശേഖർ രമേഷ്, ഡോ പ്രവീൺ ഗോപിനാഥ്, ഡോ രാഗേഷ്, നിഷാദ് കൈപ്പള്ളി, പ്രവീൺ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. യാസിൻ ഒമർ മോഡറേറ്റർ ആയിരിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ‘മത വിദ്യാഭ്യാസം അനിവാര്യമോ’ എന്ന ടോക്ക് ഷോയിൽ, ആരിഫ് ഹുസൈൻ തെരുവത്ത്, അനൂപ് ഐസക്ക്, ഷാരോൺ സാപ്പിയൻ, സുഹൈല, രാഹുൽ ഈശ്വർ, പ്രൊഫ. അനിൽ കൊടിത്തോട്ടം എന്നിവർ പങ്കെടുക്കും.

ശാസ്ത്ര പ്രചാരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയവ, പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഭാഷകർ, എഴുത്തുകാർ, ചിന്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സൈബർ കൂട്ടായ്മ ആണ് esSENSE Global (https://essenseglobal.com/about-us/) എന്ന നിലയിലേക്ക് മാറിയത്. ലിറ്റ്മസ് 22നായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. പങ്കെടുക്കുന്നതിന് https://essenseglobal.com/programs/litmus എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കൊച്ചി പ്രസ്‌ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ എസ്സെൻസ് ഗ്ലോബൽ പ്രസിഡന്റ് ശ്രീലേഖ ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മനുജാ മൈത്രി, ബെന്നി വർഗീസ്, മീഡിയ കൺവീനർ എം റിജു എന്നിവർ പങ്കെടുത്തു.

 

Tags: malayalamvarthakal
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies