വായിൽ കപ്പലോടുന്ന മുളകിട്ട മീൻ കറിയും മോരും; കഴിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ, ചിലപ്പോൾ ജീവൻ രക്ഷിക്കാനായേക്കും
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വായിൽ കപ്പലോടുന്ന മുളകിട്ട മീൻ കറിയും മോരും; കഴിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ, ചിലപ്പോൾ ജീവൻ രക്ഷിക്കാനായേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 01:33 pm IST
FacebookTwitterWhatsAppTelegram

 

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പ്രഥമ സ്ഥാനം ആഹാരത്തിനാണ്. വിശപ്പ് എന്ന ചോദനയെ ശമിപ്പിക്കാൻ ആഹാരം കൂടിയെ തീരൂ. ശരീരത്തിന്റെ നിലനിൽപ്പിനും വളർച്ചയ്‌ക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഭക്ഷണം. പലതരം ആഹാര പഥാർത്ഥങ്ങളും, പാനീയങ്ങളും നിത്യ ജീവിതത്തിൽ ധാരാളമായി ഉപയോഗിച്ച് വരുന്നു. ഇന്നത്തെ തലമുറ സ്വാദിന്റെയും വൈവിധ്യങ്ങളുടെയും പുറകെ ഭ്രമിച്ചു നടക്കുന്നതിനിടയിൽ ആരോഗ്യത്തിന്റെ കാര്യം പാടെ ഒഴിവാക്കുന്ന ഒരു പ്രവണതയുണ്ട്. വീട്ടിലെ ആഹാരം ആശ്രയിച്ചിരുന്നവർ വമ്പൻ ഭക്ഷണശാലയിലേക്ക് മാറി തുടങ്ങി.

ചില ആഹാര സാധനങ്ങൾ ഒന്നിച്ചു കഴിച്ചാൽ ശരിയായി ദഹിക്കാതെ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ചേർച്ചയില്ലാത്ത ആഹാരങ്ങളെയാണ് വിരുദ്ധാഹാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിരുദ്ധാഹാരം കഴിക്കുന്നതുവഴി വയറു വേദന, വയറു വീർപ്പ്, നെഞ്ചേരിച്ചൽ, പുളിച്ചു തേട്ടൽ മുതലായ അസ്വസ്ഥതകൾ ഉണ്ടാക്കി, പുറത്ത് പോകാതിരിക്കുന്നു. ഇവ പുറത്തുപോകാതെ ശരീരത്തിനുള്ളിൽ തന്നെ നിലനിന്ന് സ്വാഭാവിക പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നതെങ്കിൽ അത് വിരുദ്ധമെന്ന് പറയാം.

വിരുദ്ധാഹാരം കഴിക്കുന്നത് വഴി ഉറവിടം കണ്ടെത്താനാകാത്ത നിരവധി രോഗങ്ങൾ ഉണ്ടാകുമെന്നും ചിലപ്പോൾ മരണം വരെ സംഭവിക്കാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. സ്ഥിരമായി വിരുദ്ധാഹാരം കഴിക്കുക വഴി തൊലിപ്പുറത്ത് പൊള്ളലുകൾ ഏൽക്കാൻ സാദ്ധ്യതയുണ്ട്. ശരീരത്തിൽ വീക്കം, ക്ഷീണം, ചെറിയ മുഴകൾ, വയറു വീർത്തിരിക്കുന്ന അവസ്ഥ എന്നിവ ഉണ്ടാകും. വിരുദ്ധാഹാരം കഴിക്കുക വഴി ഓർമക്കുറവ്, ബുദ്ധി കുറവ്, ജ്വരം, രക്തപിത്തം എന്നിവയും ക്രമേണ ഉണ്ടാകും. വിളർച്ച, വന്ധ്യത എന്നിവയ്‌ക്കും സാദ്ധ്യതയുണ്ട്. ഗർഭിണികൾ വിരുദ്ധാഹാരം കഴിച്ചാൽ ഗർഭസ്ഥ ശിസുവിന് ഗുരുതര രോഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി ആയൂർവേദ പഠനങ്ങൾ വ്യക്തമാക്കുന്നു.

എന്തൊക്കെയാണ് വിരുദ്ധാഹാരങ്ങൾ ?

*പാൽ , തേൻ , ഉഴുന്ന്, സസ്യങ്ങളുടെ മുളകൾ , മുള്ളങ്കി ശർക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കുന്നത്.
*മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കുന്നത്.
*പുളിയുള്ള പദാർഥങ്ങൾ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ് , മത്സ്യം , നാരങ്ങ , കൈതച്ചക്ക , നെല്ലിക്ക , ചക്ക , തുവര, ചെമ്മീൻ, മാമ്പഴം,മോര് , ആടിൻ മാംസം, കൂൺ , ഇളനീര്, ഇലനീർക്കാംബ്, അയിനിപ്പഴം, കോൽപ്പുളി, മുതിര, ഞാവൽപ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുന്നത്.
*ഉഴുന്നു, തൈര്, തേൻ , നെയ്യ്, എന്നിവയ്‌ക്കൊപ്പം കൈതച്ചക്ക കഴിക്കുന്നത്.
*മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനൊപ്പം കഴിക്കുന്നത്.
*എള്ള്, തേൻ , ഉഴുന്നു എന്നിവ ആട്ടിൻ മംസത്തോടെയും , മാട്ടിൻ മംസത്തോടെയും കൂടെ കഴിക്കുന്നത്.
*പലതരം മാംസങ്ങൾ ഒന്നിച്ചു ചേർത്ത് കഴിക്കുന്നത്.
*പാകം ചെയ്ത മാംസത്തിൽ അൽപമെങ്കിലും പച്ചമാംസം ചേർന്നാൽ വിഷമാണ്.
*കടുകെണ്ണ ചേർത്ത് കൂൺ വേവിച്ചു കഴിക്കുന്നത്.
*തേൻ , നെയ്യ് , ഉഴുന്നു ശർക്കര എന്നിവ തൈരിനോടൊപ്പം കഴിക്കുന്നത്.
*പാൽപായസം കഴിച്ചയുടൻ മോര് കഴിക്കുന്നത്.
*മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കുന്നത്.
*പത്തുനാൾ കൂടുതൽ ഓട്ടുപാത്രത്തിൽ വെച്ച നെയ്യ് കഴിക്കുന്നത്.
*തേൻ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെണ്ണമോ മൂന്നെണ്ണമോ തുല്യമാക്കി ചേർത്താൽ വിഷമാണ്.
*ചൂടാക്കിയോ, ചൂടുള്ള ഭക്ഷണത്തോടൊപ്പമോ തേൻ കഴിക്കുന്നത്
*നിലക്കടല കഴിച്ച ഉടൻ വെള്ളം കുടിക്കുന്നത് വിരുദ്ധമാണ്.
*ചെമ്മീനും കൂണും ഒരുമിച്ചു കഴിക്കുന്നത്.
*ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കുന്നത്.
* തേൻ ചൂടാക്കി ഉപയോഗിക്കുന്നത്.
* മുതിരയും പാലും.
* മാമ്പഴവും പാലും
* മത്തിയും ഗോതമ്പും ഒന്നിച്ച് കഴിക്കുന്നത്.
* മീൻ വേവിച്ച പാത്രത്തിൽ തക്കാളി വേവിക്കുന്നത്.
* ഓട്ടുപാത്രത്തിൽ നെയ്യ് ഉപയോഗിക്കുന്നത്.

വിരുദ്ധമായ ആഹാരം വിഷം പോലെയോ, കടും വിഷം പോലെയോ എന്നാണ് ആയുർവേദത്തിൽ പറയുന്നത്. എത്ര ശ്രദ്ധിച്ചാലും പലപ്പോഴും വിരുദ്ധ ആഹാരങ്ങൾ കഴിക്കേണ്ടിവന്നേക്കാം. അതിനാൽ അതിന് വേണ്ട പ്രതിവിധിയും ആയുർവേദത്തിൽ നിർദേശിച്ചിട്ടുണ്ട്.. ഹാനികരമായ വസ്തുക്കളെ ഛർദിപ്പിച്ചോ, വയറിളക്കിയോ പുറത്ത് കളയുക എന്നതാണ് മുഖ്യ ചികിത്സ. വിരുദ്ധഹാര വിരോധികളായ മരുന്നുകൾ നേരത്തെ കഴിക്കുക, അവയുടെ വീര്യം ശരീരത്തിൽ വ്യാപിപ്പിക്കുക എന്നതാണ് ഒരു മാർഗം. ഇങ്ങനെ ചെയ്യുമ്പോൾ ആകസ്മികമായി വിരുദ്ധ ആഹാരം കഴിച്ചാലും രോഗം വരുന്നത് കുറയും.

വിരുദ്ധഹാരങ്ങൾ അല്പാല്പമായി കഴിച്ച് അളവ് കൂട്ടുന്നത് മൂലവും ശരീരത്തിന് ദോഷം ചെയ്യും. സ്ഥിരമായി വ്യായാമം ചെയ്യുകയും, ശരീര പുഷ്ടിയുള്ളവരിലും വിരുദ്ധാഹാരം പെട്ടെന്ന് പ്രതികൂലമായി ബാധിക്കില്ല. പക്ഷേ കാലക്രമേണ ദഹന ശക്തിയും ശരീര ബലവും കുറയുന്നതോടെ രോഗങ്ങൾ കണ്ടുതുടങ്ങുന്നു. അത് കൊണ്ട് തന്നെ ശീലമായിപ്പോയി എന്ന് കരുതി അവ തുടരുന്നതിനു പകരം ക്രമേണ ഉപേക്ഷിച്ചു പഥ്യഹാഹാരം  ശീലിച്ചു തുടങ്ങുന്നതാണ് ഉത്തമമായ മാർഗം.

ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies