ഛണ്ഡീഗഡ്: ഛണ്ഡീഗഡ് വിമാനത്താവളത്തിന് സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ പേര് നൽകാനൊരുങ്ങുന്ന തീരുമാനത്തിൽ നന്ദി അറിയിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. വിമാനത്താവളത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടത് അമരീന്ദർ സിംഗായിരുന്നു. ആവശ്യം അംഗീകരിച്ചതിന് പ്രധാനമന്ത്രിയ്ക്ക് ട്വിറ്ററിൽ നന്ദി അറിയിക്കുകയും ചെയ്തു.
സ്വജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ച ധീര സ്വാതന്ത്ര്യ സമരസേനാനിയ്ക്കുള്ള ആദരമാണിതെന്നും നിരവധി പേർക്കുള്ള പ്രചോദമാണ് ഇതെന്നും സിംഗ് വ്യക്തമാക്കി. മൻ കി ബാത്തിന്റെ 93-ാം പതിപ്പിലാണ് വിമാനത്താവളത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം മോദി പ്രഖ്യാപിച്ചത്. സെപ്തംബർ 28 ന് ഭഗത് സിംഗിന്റെ 115-ാം ജന്മവാർഷികദിനമാണ്.അതിന് മുന്നോടിയായി പേര് മാറ്റുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
വിമാനത്താവളത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിന് പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മാനും പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചു.
Comments