നവരാത്രിവ്രതം അനുഷ്ഠിക്കുന്നവർ എന്തുകൊണ്ടാണ് ചില ആഹാരങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നത് ? ഇതാണ് അതിന് കാരണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവരാത്രിവ്രതം അനുഷ്ഠിക്കുന്നവർ എന്തുകൊണ്ടാണ് ചില ആഹാരങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നത് ? ഇതാണ് അതിന് കാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 11:21 am IST
Facebook
Twitter
WhatsAppTelegram

സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ഈ സമയത്തെ നവരാത്രി വ്രതം പ്രശസ്തമാണ്.

എന്നാൽ ചില ഭക്ഷണപദാർത്ഥങ്ങൾ വ്രതം അനുഷ്ഠിക്കുന്നവർ ഒഴിവാക്കേണ്ടതാണ്. വ്രത കാലാഘട്ടത്തിലെ ക്ഷീണം മാറുന്നതിനും ആരോഗ്യപൂർണ്ണമാകുന്നതിനുമാണ് ചില ആഹാരങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നതിന്റെ പൊരുൾ. ഭൂരിഭാഗം ആളുകളും മത്സ്യമാംസാദികൾ വർജിച്ചും മദ്യം ഒഴിവാക്കിയും ലഘുവായ ഭക്ഷണം കഴിച്ചുമാണ് വ്രതം അനുഷ്ഠിക്കുന്നത്. എന്നാൽ നവരാത്രി വ്രതത്തിന് പ്രത്യേക നിബന്ധനകളുണ്ട്. അവ എന്തൊക്കെ ആണെന്ന് നോക്കാം.

ഒഴിവാക്കേണ്ടവ

വെളുത്തുള്ളി, ഉള്ളി, ഗോതമ്പ്, അരി, പയർ, മാംസം, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ (മഞ്ഞൾ, മല്ലിപ്പൊടി, കടുക്, വിദേശ മസാലപ്പൊടി, ഗ്രാമ്പൂ), മദ്യം, പുകയില, ഉണങ്ങിയ പഴങ്ങൾ, പരിപ്പ് എന്നിവ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണ പദാർത്ഥങ്ങളാണ്. ഗോതമ്പ്, മൈദ, അരിപ്പൊടി, കോൺ ഫ്‌ളോർ, സൂചി ഗോതമ്പ് എന്നിവയും വർജ്ജിക്കേണ്ടതാണ്. ഉള്ളിയും ,വെളുത്തുള്ളിയും ഉപയോഗിച്ചാൽ ശരീരത്തിലെ താപനില വർദ്ധിപ്പിക്കും. അതുവഴി ക്ഷീണം അനുഭവപ്പെടും. സുഗന്ധവ്യഞ്ജനങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലും ഇതാണ് കാരണം. ആയുർവേദ വിധി പ്രകാരം ദഹിക്കാൻ സമയമെടുക്കുന്നവയാണ് മേൽപ്പറഞ്ഞവ.

കഴിക്കേണ്ടവ

വ്രത സമയത്ത് ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് പഴങ്ങൾ.പാലിൽ ചേർത്ത് ഷെയ്‌ക്കോ ജ്യൂസോ, ഫ്രൂട്ട് മിക്‌സ് ആക്കിയോ കഴിക്കാം. ഉപ്പിന് പകരം റോക്ക് സോൾട്ട് ഉപയോഗിക്കാം. എല്ലാത്തരം പച്ചക്കറികളും ഈ കാലയളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. എന്നാൽ ശരീരത്തിലെ താപനില ഉയർത്താത്ത പച്ചക്കറികൾ വേണം തിരഞ്ഞെടുക്കാൻ. പാൽ, തൈര്, ഉരുളക്കിഴങ്ങ്, വാഴപ്പഴം,പാവയ്‌ക്ക, തക്കാളി, ക്യാരറ്റ്, ചെറുനാരങ്ങ, ചീര,മത്തങ്ങ എന്നിവയൊക്കെ നവരാത്രി വ്രത കാലത്ത് കഴിക്കാവുന്നതാണ്.

തളർച്ചയില്ലാതെ എങ്ങനെ വ്രതമെടുക്കാം

ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ഇല്ലെങ്കിൽ നിർജ്ജലീകരണത്തിന് കാരണമാകും. വ്രതം നോക്കുന്നവർ ദിവസവും 10 മുതൽ 15 വരെ ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊഴുപ്പ് കുറഞ്ഞ പാൽ, പച്ചക്കറി, പഴച്ചാറുകൾ എന്നിവ ജലാംശം നിലനിർത്തുകയും ശരീരത്തിലെ മറ്റ് ഘടകങ്ങളും ആവശ്യത്തിന് നിലനിർത്തുകയും ചെയ്യുന്ന മാർഗങ്ങളാണ്.

വ്രതകാലത്ത് ഉപവാസ രീതി പിന്തുടരുന്നതിനാൽ ലഘു ഭക്ഷണം കഴിക്കാൻ ശ്രമിക്കണം. നീണ്ട ഉപവാസം ബലഹീനത, വിളർച്ച, ക്ഷീണം, തലവേദന എന്നിവയിലേക്ക് നയിച്ചേക്കാം. ഇടയ്‌ക്കിടെയുള്ള ചെറിയ പോഷകാഹാരങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. ശരീരത്തിലെ ഊർജ്ജം നിലനിർത്തുന്നതിനായി ദിവസവും 5-6 തവണ ആയി ഭക്ഷണം കഴിക്കാവുന്നതാണ്. എന്നാൽ അമിതമായി ഭക്ഷണം കഴിക്കാൻ പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും 7-8 മണിക്കൂർ നേരം ഉറങ്ങുന്നത് തലകറക്കം, തലവേദന തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാകും.

Tags: foodnavaratri
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies