കോഴിക്കോട്: താമരശ്ശേരിയിൽ നടുറോഡിൽ യുവാക്കളുടെ പരാക്രമം. കാർ യാത്രികർക്ക് നേരെ വടിവാൾ വീശി. സംഭവത്തിൽ ഉല്ലാസ് കോളനിവാസിയായ മുഹമ്മദ് ഫഹദിനെ പോലീസ് പിടികൂടി.
വൈകീട്ടോടെയായിരുന്നു സംഭവം. ഇരു ചക്രവാഹനത്തിൽ പോകുകയായിരുന്നു മുഹമ്മദ് ഫഹദും സുഹൃത്ത് സുനന്ദും. ഇതിനിടെ കാർ യാത്രികരുമായി തർക്കമുണ്ടായി. വാക്കു തർക്കം രൂക്ഷമായതോടെയായിരുന്നു ഇരുവരും ചേർന്ന് നടു റോഡിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം ഉണ്ടാക്കിയത്.
സംഭവം കണ്ട ചിലർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് മുഹമ്മദ് ഫഹദിനെ പിടികൂടുകയായിരുന്നു. സുനന്ദിനായി പോലീസ് അന്വേഷണം തുടരുകയാണ്.
Comments