ഉത്സവ കാലമായതിനാൽ വാഹനങ്ങൾ വാങ്ങാൻ ജനങ്ങളുടെ തിരക്കാണ് ഷോറൂമുകളിൽ. നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങൾക്ക് വലിയ ഓഫറുകളും ഈ സമയത്ത് പ്രഖ്യാപിക്കുന്നു. ഇപ്പോൾ ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ മോഡലുകൾക്ക് വലിയ ഓഫറുകളാണ് മുന്നോട്ട് വെയ്ക്കുന്നത്. ടിയാഗോ, ടിഗോർ, നെക്സോൺ, ഹാരിയർ, സഫാരി തുടങ്ങിയ വാഹനങ്ങൾക്ക് വമ്പൻ വില കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. 20,000 മുതൽ 40,000 വരെയാണ് വാഹനങ്ങളുടെ വിലയിൽ ടാറ്റാ നൽകുന്ന കിഴിവുകൾ. ഓരോ വാഹനങ്ങൾക്കും നൽകുന്ന ഓഫറുകൾ പരിശോധിക്കാം,
- ടാറ്റാ ടിയാഗോ- ടിയാഗോ ഹാച്ച്ബാക്ക് 23,000 രൂപയുടെ കിഴിവിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നു. ഹാച്ച്ബാക്കിന്റെ XZ ട്രീമിന് 10,000 രൂപ ഡിസ്കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും 3000 കോർപ്പറേറ്റ് ഡിസ്കൗണ്ടും കമ്പനി നൽകുന്നു. XE, XT ട്രീമുകളും 10,000 രൂപ എക്സ്ചേഞ്ച് ബോണസിലും 3000 കോർപ്പറേറ്റ് ഡിസ്കൗണ്ടിലും ലഭ്യമാണ്.
- ടാറ്റ ടിഗോർ- ടാറ്റ ടിഗോർ കോംപാക്ട് 23,000 രൂപ വരെ കിഴിവിൽ ലഭ്യമാണ്. സെഡാന്റെ XZ ട്രിമിന് 10,000 രൂപ ഡിസ്കൗണ്ടും 10,000 എക്സ്ചേഞ്ച് ബോണസും 3000 കോർപ്പറേറ്റ് ഡിസ്കൗണ്ടും നൽകുന്നു. XE, XM ട്രിം എന്നിവയ്ക്ക് 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.
- ടാറ്റാ നെക്സോൺ- നെക്സോൺ 20,000 രൂപ വരെ കിഴിവിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നു. നെക്സോൺ ഡീസൽ വേരിയന്റുകൾക്ക് 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുണ്ട്. അതേസമയം, 5000 രൂപയുടെ കോർപ്പറേറ്റ് കിഴിവുണ്ട്. പെട്രോൾ വേരിയെന്റുകൾക്ക് 3000 രൂപയുടെ കോർപ്പറേറ്റ് കിഴിവാണ് കമ്പനി നൽകുന്നത്.
- ടാറ്റ ഹാരിയർ- 40,000 രൂപ എക്സ്ചേഞ്ച് ബോണസോടെയാണ് ടാറ്റ ഹാരിയർ വിൽക്കുന്നത്. ടാറ്റ ഹാരിയർ എസ്യുവിയുടെ എക്സ്ഷോറും വില 14.69 മുതൽ 22.04 ലക്ഷം രൂപ വരെയാണ്.
- ടാറ്റ സഫാരി- ഹാരിയറിന് സമാനമായി ടാറ്റാ സഫാരി എസ്യുവിയ്ക്കും 40,000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാകും. എസ്യുവിയുടെ എക്സ്ഷോറും വില 15.34 ലക്ഷം മുതൽ 23.05 ലക്ഷം രൂപ വരെയാണ്.
Comments