അർമേനിയയിലേക്ക് മിസൈലുകളും റോക്കറ്റുകളും കയറ്റി അയക്കാനൊരുങ്ങി ഭാരതം ; മേക്ക് ഫോർ ദി വേൾഡ് യാഥാർത്ഥ്യമാക്കാൻ മോദി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അർമേനിയയിലേക്ക് മിസൈലുകളും റോക്കറ്റുകളും കയറ്റി അയക്കാനൊരുങ്ങി ഭാരതം ; മേക്ക് ഫോർ ദി വേൾഡ് യാഥാർത്ഥ്യമാക്കാൻ മോദി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 04:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മേക്ക് ഇൻ ഇന്ത്യയ്‌ക്ക് പിന്നാലെ മേക്ക് ഫോർ ദി വേൾഡ് എന്ന ആശയം യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ഭാരതം. ഇതിന്റെ ഭാഗമായി അർമേനിയയിലേക്ക് മിസൈലുകളും റോക്കറ്റുകളും കയറ്റി അയയ്‌ക്കും. പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. അസർബൈജാനുമായി ദീർഘകാലമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അർമേനിയയെ ഇന്ത്യ സഹായിക്കാനൊരുങ്ങുന്നത്.

ഈ മാസം ആദ്യമാണ് ഇരു സർക്കാരുകളും തമ്മിലുള്ള പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവെച്ചത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ അർമേനിയയ്‌ക്ക് നൽകാനാണ് തീരമാനം. 2000 കോടിയിലധികം മൂല്യമുള്ള ആയുധങ്ങൾ ഇന്ത്യ വിതരണം ചെയ്യുമെന്നാണ് പ്രാഥമിക റിപ്പോർട്ട്

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച പിനാക, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ തദ്ദേശീയമായി നിർമ്മിച്ചതാണ്. ഇന്ത്യയിൽ നിന്ന് ആന്റി ടാങ്ക് റോക്കറ്റുകളും മറ്റ് ആയുധങ്ങളും അർമേനിയയിലേക്ക് കയറ്റി അയയ്‌ക്കും. എന്നാൽ ഇത് ആദ്യമായല്ല ഇന്ത്യ അർമേനിയയിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുന്നത്. 2020 ൽ 350 കോടിയുടെ കരാറിൽ നാല് റഡാറുകൾ അർമേനിയയ്‌ക്ക് നൽകിയിരുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ റഡാറുകൾ ആക്രമിക്കാനടുക്കുന്ന പീരങ്കികൾ, ഷെല്ലുകൾ, മോർട്ടറുകൾ, റോക്കറ്റുകൾ എന്നിവ നേരത്തെ ട്രാക്കുചെയ്യുകയും അവയെ നിരീക്ഷിക്കുകയും ചെയ്യും. പാകിസ്താൻ, ചൈന അതിർത്തികളിൽ ഈ റഡാറുകൾ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.

2025 ഓടെ 35,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികൾ വിദേശത്തേക്ക് അയയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കയറ്റുമതി വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. കഴിഞ്ഞ വർഷം പ്രതിരോധ കയറ്റുമതി 13,000 കോടി രൂപയോളമായിരുന്നു.

Tags: MAKE IN INDIAArmenia
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies