താരപുത്രന്മാർ ഒന്നിക്കുന്നു; 'കിങ് ഓഫ് കൊത്ത'യിൽ ദുൽഖറിനൊപ്പം ​ഗോകുൽ സുരേഷും?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

താരപുത്രന്മാർ ഒന്നിക്കുന്നു; ‘കിങ് ഓഫ് കൊത്ത’യിൽ ദുൽഖറിനൊപ്പം ​ഗോകുൽ സുരേഷും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 05:17 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ ഫയർബ്രാൻഡുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇരുവരും നായകരായി എത്തുന്നത് ജോഷിയുടെ സിനിമകളിൽ ആണെങ്കിൽ തിയറ്ററുകൾ ആരാധകരുടെ ആർപ്പുവിളികൾ കൊണ്ട് ഇളകി മറിയും. മമ്മൂട്ടിയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി. സിനിമയിൽ സുരേഷ് ഗോപിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതിനുശേഷം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലാണ് മമ്മൂട്ടിയും സുരേഷ് ​ഗോപിയും ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോൾ ജോഷിയുടെ മകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ താരപുത്രന്മാരും ഒരുമിച്ച് അഭിനയിക്കാൻ ഒരുങ്ങുകയാണ്. ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന വേഷത്തിലെത്തുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ ​ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. ഒരു പിരീഡ് ആക്ഷൻ ത്രില്ലറായിരിക്കും ‘കിങ് ഓഫ് കൊത്ത’. പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ എഴുതിയ അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മിയും നൈല ഉഷയും ചിത്രത്തിലുണ്ട് എന്നും റിപ്പോർട്ടുകൾ വരുന്നു. നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി കിങ് ഓഫ് കൊത്തയിൽ എത്തും. ദുൽഖറിന്റെ തന്നെ നിർമ്മാണ കമ്പനിയായ വേഫെയർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം, തെലുങ്കിൽ ‘സീതാ രാമ’വും ഹിന്ദിയിൽ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റും’ നൽകിയ വിജയത്തിളക്കത്തിലാണ് ദുൽഖർ സൽമാൻ.
രശ്മിക മന്ദാനയും മൃണാൾ താക്കൂറും ​ദുൽഖറിന്റെ നായികമാരായി എത്തിയ സീതാ രാമം റിലീസ് ദിനം മുതൽ ബോക്സ് ഓഫിസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പതിനഞ്ച് ദിവസം കൊണ്ട് 65 കോടിയാണ് ചിത്രം നേടിയത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ആർ ബൽകിയുടെ സംവിധാനത്തിലുള്ള ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനും ദുൽഖറിനെ അഭിനന്ദിക്കുകയാണ് സിനിമാ ലോകം.

Tags: gokul sureshDulquer SalmaanKing of Kotha
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies