പനാജി: ആട്ടിൻ തോൽ അണിഞ്ഞ ചെന്നായയാണ് പോപ്പുലർ ഫ്രണ്ടെന്ന് ഗോവ ബിജെപി വക്താവ് സാവിയോ റോദ്രിഗസ്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച നടപടി സ്വാഗതാർഹം. രാജ്യം ഇസ്ലാമിക ഖിലാഫത്ത് ആക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹ്യ സംഘടന എന്നാണ് പോപ്പുലർ ഫ്രണ്ട് സ്വയം പറയുന്നത്. എന്നാൽ ചെയ്യുന്നതോ രാജ്യവിരുദ്ധ പ്രവർത്തനങ്ങളും. അൽ ഖ്വായ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, ഹമാസ് എന്നീ സംഘടനകളുമായാണ് ഇവർക്ക് ബന്ധം. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി നിരവധി രാജ്യങ്ങളിൽ നിന്നാണ് പോപ്പുലർഫ്രണ്ട് ധനസമാഹരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഇസ്ലാമിക ഖിലാഫത്ത് ആക്കുകയാണ് പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യം. ഹിന്ദുക്കൾക്ക് മാത്രമല്ല മുഴുവൻ സമൂഹങ്ങൾക്കും പോപ്പുലർഫ്രണ്ട് ഭീഷണിയാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് സാമൂദായിക ഐക്യത്തിന് ഗുണം ചെയ്യുമെന്നും സാവിയോ റോദ്രിഗസ് കൂട്ടിച്ചേർത്തു.
Comments