ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് തീവ്രത കലർത്തുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്; ഹൈന്ദവ സമുദായത്തിന്റെ പിന്തുണയോടെയാണ് പ്രതിസന്ധികൾ പരിഹരിക്കേണ്ടതെന്ന് സമസ്ത മുഖപത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് തീവ്രത കലർത്തുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്; ഹൈന്ദവ സമുദായത്തിന്റെ പിന്തുണയോടെയാണ് പ്രതിസന്ധികൾ പരിഹരിക്കേണ്ടതെന്ന് സമസ്ത മുഖപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 03:50 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: നിരോധിത മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞ് സമസ്ത മുഖപത്രം സുപ്രഭാതം. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് അതിൽ തീവ്രത കലർത്തുന്നവരാണ് പോപ്പുലർ ഫ്രണ്ടുകാരെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

ന്യൂനപക്ഷങ്ങളോട് കരുതലുള്ള ഭൂരിപക്ഷ വിഭാഗമായ ഹൈന്ദവസമുദായത്തിന്റെ പിന്തുണയോടെ മാത്രമേ രാജ്യത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ കഴിയൂ.ഭൂരിപക്ഷസമുദായത്തെ അവിശ്വസിച്ചും അവരെ ശത്രുക്കളായി കണ്ടും പ്രഖ്യാപിക്കുന്നത് ശരിയല്ല. അവരെ മുന്നിൽ നിർത്തി പൊതുസമൂഹത്തിൽ ഭീതി വിതച്ചുമുള്ള പ്രതിഷേധങ്ങൾ ഇന്ത്യയിൽ സാധ്യമല്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം ഭീതി വിതച്ചുമുള്ള  പ്രതിഷേധങ്ങൾ ഇന്ത്യയിൽ സാധ്യമല്ലെന്ന് മാത്രമല്ല, ന്യൂനപക്ഷങ്ങൾക്ക് അത് കൂടുതൽ പ്രയാസങ്ങളുണ്ടാക്കുക കൂടി ചെയ്യുമെന്നതാണ് ഇക്കാലമത്രയുമുള്ള അനുഭവമെന്ന് സുപ്രഭാതം വ്യക്തമാക്കുന്നു. മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക്, അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാനും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുമുള്ള അവസരമുണ്ടെന്ന് സമസ്ത മുഖപ്രസംഗം തുറന്ന് സമ്മതിക്കുന്നു.

തീവ്രവാദ ആശയങ്ങൾകൊണ്ട് ആ മതത്തിലെ തന്നെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കാണ് കൂടുതൽ പരിക്കേൽക്കുക എന്ന് സുപ്രഭാതം കുറ്റപ്പെടുത്തി. പോപ്പുലർ ഫ്രണ്ടിന്റെയും അതിന്റെ മുൻ രൂപമായ എൻഡിഎഫിന്റെയും ആശയങ്ങളെയും പ്രവർത്തന ശൈലിയെയും തുടക്കം മുതൽ കേരളത്തിലെ മുസ്ലീം സംഘടനകൾ എതിർത്തിരുന്നുവെന്ന് സമസ്ത മുഖപ്രസംഗം അവകാശപ്പെട്ടു.സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ അന്നത്തെ നേതാക്കളും സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫുമായിരുന്നു എൻ.ഡി.എഫിനെതിരേ ആദ്യമായി നിലപാടുയർത്തിതെന്നാണ് സുപ്രഭാതത്തിന്റെ വാദം.

അപകടകരമായ ആശയങ്ങൾക്ക് സമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്നത് തടയുകയും ഒപ്പം യുവാക്കളെ തീവ്ര കൂട്ടായ്മകളിലേക്ക് ആകർഷിക്കുംവിധമുള്ള സാഹചര്യങ്ങൾ തടയുകയും ചെയ്യാനാണ് ഭരണകൂടങ്ങൾ ശ്രമിക്കേണ്ടതുണ്ടെന്ന് സുപ്രഭാതം ആവശ്യപ്പെട്ടു.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ മുസ്ലീം ലീഗിനകത്ത് തന്നെ ഭിന്നാഭിപ്രായമുയരുമ്പോഴാണ് സമത്സ പോപ്പുലർ ഫ്രണ്ടിനെ പൂർണ്ണമായും തള്ളി നിരോധനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. പിഎഫ്‌ഐയെ നിരോധിച്ചതിൽ സംശയമുണ്ടെന്നും നിരോധിച്ചത് ശരിയല്ലെന്നുമായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരമാർശം. ആദ്യം പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ചെങ്കിലും നിരോധനത്തിന് പിന്നാലെ എംകെ മുനീർ സംഘടനയെ തള്ളിപ്പറഞ്ഞിരുന്നു.

Tags: PFIsamasthachandrikaban
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies