റേഷൻ കടയുടെ മറവിൽ മറിച്ചു വിൽക്കാൻ സിപിഐ നേതാവ് പൂഴ്ത്തിവെച്ചത് 50 ചാക്ക് അരിയും ഗോതമ്പും; പരിശോധനയിൽ കൈയ്യോടെ പൊക്കി; സംഭവം പത്തനാപുരത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റേഷൻ കടയുടെ മറവിൽ മറിച്ചു വിൽക്കാൻ സിപിഐ നേതാവ് പൂഴ്‌ത്തിവെച്ചത് 50 ചാക്ക് അരിയും ഗോതമ്പും; പരിശോധനയിൽ കൈയ്യോടെ പൊക്കി; സംഭവം പത്തനാപുരത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 05:04 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: പത്തനാപുരത്ത് സിപിഐ നേതാവിന്റെ വീട്ടിൽ നിന്നും റേഷൻ അരിയും മറ്റ് സാധനങ്ങളും പിടികൂടി. തലവൂർ സ്വദേശിയും റേഷൻകട ഉടമയുമായ സി.കെ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്നുമാണ് അരി, ഗോതമ്പ് എന്നിവയും മറ്റ് സാധനങ്ങളും പിടികൂടിയത്. വസ്തുക്കൾ പിന്നീട് എഫ്‌സിഐ ഗോഡൗണിലേക്ക് മാറ്റി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ അരിയും സാധനങ്ങളും പിടിച്ചെടുത്തത്. പിടവൂർ അരുവിത്തറയിലുള്ള താമസമില്ലാത്ത വീട്ടിൽ ആയിരുന്നു ഇയാൾ സാധനങ്ങൾ പൂഴ്‌ത്തിവെച്ചിരുന്നത്. ഏകദേശം 50 ചാക്കോളം സാധനങ്ങൾ ഇവിടെ നിന്നും അധികൃതർ പിടികൂടി. ഉയർന്ന വിലയ്‌ക്ക് മറിച്ചുവയ്‌ക്കുന്നതിന് വേണ്ടിയായിരുന്നു സുരേഷ് സാധനങ്ങൾ വീട്ടിൽ പൂഴ്‌ത്തിവെച്ചത്. എന്നാൽ ഈ വിവരം പുറത്താകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അധികൃതർ വീട്ടിൽ എത്തി പരിശോധന നടത്തിയത്.

നേരത്തെയും സുരേഷ് കുമാർ പൂഴ്‌ത്തിവെച്ച അരി അധികൃതർ പിടിച്ചെടുത്തിരുന്നു. മറിച്ചു വിൽക്കാനായി സൂക്ഷിച്ചിരുന്ന ആറ് ചാക്ക് അരിയാണ് പിടിച്ചെടുത്തത്. ഇയാൾ വീണ്ടും കുറ്റകൃത്യം ആവർത്തിച്ചതിനെ തുടർന്ന് റേഷൻ കട അധികൃതർ അടച്ച് പൂട്ടി സീൽ ചെയ്തു. തലവൂർ പറങ്കിമാംമുകളിൽ 26-ാം നമ്പർ റേഷൻ കടയാണ് സുരേഷ് കുമാറിന്റേത്. സിപിഐയുടെ സജീവ പ്രവർത്തകനാണ് സുരേഷ്‌കുമാർ എന്നാണ് നാട്ടുകാർ പറയുന്നത്.

Tags: CPIration rice
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies