കറികളിലെ പച്ചമുളക് എടുത്തുകളയാൻ വരട്ടെ! ഇതൊന്ന് വായിക്കൂ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറികളിലെ പച്ചമുളക് എടുത്തുകളയാൻ വരട്ടെ! ഇതൊന്ന് വായിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 01:35 pm IST
Facebook
Twitter
WhatsAppTelegram

കറികളിലെ എല്ലാ പച്ചക്കറികളും കഴിക്കുന്ന നമ്മൾ പ്ലേറ്റിന്റെ അരികിലേക്ക് മാറ്റിവയ്‌ക്കുന്ന ഒന്നാണ് പച്ചമുളക്. കടിച്ചാൽ ‘പണി പാളും’ എന്നതാണ് ഇതിന് കാരണം.  എരിവ് ഭയന്ന് കഴിക്കില്ലെങ്കിലും കറികളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പച്ചക്കറി കൂടിയാണ് പച്ചമുളക് എന്നതാണ് വാസ്തവം. മറ്റ് പച്ചക്കറികളുടെ ഗുണങ്ങൾ അറിയുന്ന നമുക്ക് പച്ചമുളകിന്റെ ഗുണങ്ങൾ വേണ്ടത്ര അറിയില്ല എന്നതും ഭക്ഷണത്തിനിടെ മുളകിനെ തിരസ്‌ക്കരിക്കാനുള്ള കാരണം ആണ്. എരിവ് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് പൊതുവെ കണക്കാക്കുന്നത്. എന്നാൽ കഴിച്ചാൽ ഞെട്ടിക്കുന്ന ഗുണങ്ങൾ ശരീരത്തിന് നൽകുന്ന ഒരു പച്ചക്കറിയാണ് പച്ചമുളക്.

ശരീരഭാരം കുറയ്‌ക്കാൻ

ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ് പച്ചമുളക്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് കലോറിയും കുറവാണ്. അതിനാൽ ശരീര ഭാരം കുറയ്‌ക്കാനുള്ള ഏത് ഭക്ഷണക്രമത്തിലും പച്ചമുളകിനെ ഉൾപ്പെടുത്താം. മുളകിന്റെ എരിവാണ് ശരീര ഭാരം കുറയ്‌ക്കാൻ സഹായിക്കുന്നത്.

പച്ചമുളകിലെ ഘടങ്ങൾ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഉത്തമമാണ്. മാത്രമല്ല മെറ്റബോളിസം മെച്ചപ്പെടുത്തുകയും കുറച്ച് ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് ക്രമേണ ശരീര ഭാരം കുറയുന്നതിലേക്ക് വഴിവെക്കും.

തലവേദന, സന്ധിവാതം

തലവേദന ഇല്ലാതാക്കാൻ പച്ചമുളക് കഴിക്കുന്നതു വഴി സാധിക്കും. മുളകിൽ കാണപ്പെടുന്ന കാപ്‌സെയ്ൻ എന്ന പദാർത്ഥമാണ് തലവേദന കുറയ്‌ക്കുന്നത്. കാപ്‌സെയ്ൻ വേദനയുടെ സാദാ തലവേദനയ്‌ക്ക് പുറമേ  സൈനസൈറ്റിസും പരിഹരിക്കാൻ പച്ചമുളകിന് സാധിക്കും.

സന്ധിവാതമുള്ളവരുടെ രക്തത്തിലും സന്ധികൾ മുങ്ങിയിരിക്കുന്ന സൈനോവിയൽ ഫ്ളൂയിഡിലും സബ്സ്റ്റൻസ് പിയുടെ അളവ് കൂടുതലായിരിക്കും. ഇതും ക്രമീകരിക്കാൻ കാപ്‌സെയ്‌ന് കഴിയും.

ഉദരരോഗങ്ങൾ

എരിവ് കൂടുതൽ കഴിക്കുന്നത് വയറിന് നല്ലതല്ലെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ പച്ചമുളക് കഴിക്കുന്നത് ഉദര രോഗങ്ങൾ പ്രത്യേകിച്ച് കുടൽ സംബന്ധമായ രോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ക്യാൻസർ

പ്രോസ്‌റ്റേറ്റ് ക്യാൻസർ തടയാൻ പച്ചമുളകിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. പച്ചമുളകിലെ കാപ്‌സെയ്ൻ ആണ് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നത്.

ഹൃദയാരോഗ്യത്തിന്

പച്ചമുളകിൽ അടങ്ങിയിരിക്കുന്ന കാപ്‌സെയ്‌ന് കൊളസ്‌ട്രോളും അതുപോലെ ട്രൈഗ്ലിസെറൈഡ്‌സിന്റെയും അളവ് കുറയ്‌ക്കാൻ കഴിയും. മുളക് ഉപയോഗിക്കാത്തവരെക്കാൾ ഉപയോഗിക്കുന്നവർക്ക് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കുറവായിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.

Tags: benifitsgreen chilly
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies