കോൺഗ്രസിന് 'ചെയ്ഞ്ച്' വേണമെങ്കിൽ ഞാൻ വേണം; ഖാർഗെയെ പോലുള്ള പ്രമുഖ നേതാവിന് സാധിക്കില്ലെന്ന് ആവർത്തിച്ച് ശശി തരൂർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺഗ്രസിന് ‘ചെയ്ഞ്ച്’ വേണമെങ്കിൽ ഞാൻ വേണം; ഖാർഗെയെ പോലുള്ള പ്രമുഖ നേതാവിന് സാധിക്കില്ലെന്ന് ആവർത്തിച്ച് ശശി തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 07:09 pm IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: പാർട്ടി അദ്ധ്യക്ഷനെ തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിലെ ചർച്ചകൾക്ക് ചൂടും വാശിയുമേറുകയാണ്. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ എന്തുകൊണ്ട് തനിക്ക് വോട്ടുചെയ്യണമെന്ന് വ്യക്തമാക്കുകയാണ് തിരുവനന്തപുരം എംപി ശശി തരൂർ. മല്ലികാർജ്ജുൻ ഖാർഗെയെപ്പോലുള്ള നേതാക്കൾക്ക് പാർട്ടിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്നും അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാൽ നിലവിലുള്ള സംവിധാനം തുടരുമെന്നും തരൂർ വീണ്ടുമാവർത്തിച്ചു.

തിരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷയ്‌ക്കനുസൃതമായി മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ശശി തരൂർ ആണയിട്ട് പറയുന്നു. കൂടാതെ ഈ പോരാട്ടം ഒരു യുദ്ധമല്ലെന്നും ഖാർഗെയും താനും ശത്രുക്കളല്ലെന്നും തന്റെ പ്രസ്താവനകൾക്കൊപ്പം തരൂർ കൂട്ടിച്ചേർക്കുന്നുണ്ട്.

”ഞങ്ങൾ ശത്രുക്കളല്ല, ഇതൊരു യുദ്ധവുമല്ല. ഞങ്ങളുടെ പാർട്ടിയുടെ ഭാവിയിലേക്കുള്ള വോട്ടെടുപ്പാണിത്. കോൺഗ്രസ് പാർട്ടിയുടെ മൂന്ന് പ്രമുഖ നേതാക്കളിൽ ഒരാളാണ് ഖാർഗെ ജി. അദ്ദേഹത്തെപ്പോലുള്ള നേതാക്കൾക്ക് മാറ്റം കൊണ്ടുവരാൻ കഴിയില്ല. നിലവിലുള്ള സംവിധാനം തുടരുകയാണ് ചെയ്യുക. പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷയ്‌ക്കനുസൃതമായി മാറ്റം കൊണ്ടുവരാൻ എനിക്ക് കഴിയും”, ശശി തരൂർ നാഗ്പൂരിൽ പറഞ്ഞു.

അതേസമയം ആരെയും എതിർക്കാനല്ല, പാർട്ടിയെ ശക്തിപ്പെടുത്താനാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്ന് മല്ലികാർജ്ജുൻ ഖാർഗെ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യവുമായി മുതിർന്നവരും യുവാക്കളുമായ എല്ലാ നേതാക്കളും ഒരുപോലെ സമീപിച്ചിരുന്നു. തുടർന്നാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഝാർഖണ്ഡ് മുൻ മന്ത്രി കെ.എൻ ത്രിപാഠിയുടെ നാമനിർദേശ പത്രിക ശനിയാഴ്ച തള്ളിയിരുന്നു. തുടർന്നാണ് മത്സരം തരൂരും ഖാർഗെയും തമ്മിൽ നേർക്കുനേരായി മാറിയത്.

Tags: MALLIKARJUN KHARGEshashi tharoorCongress presidentParty Chief
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies