ലെെഫ് മിഷൻ കരാർ ക്രമക്കേട്; അന്വേഷണം ഊർജ്ജിതമാക്കി സിബിഐ; സ്വപ്നയെ നാളെ ചോദ്യം ചെയ്യും-life mission
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലെെഫ് മിഷൻ കരാർ ക്രമക്കേട്; അന്വേഷണം ഊർജ്ജിതമാക്കി സിബിഐ; സ്വപ്നയെ നാളെ ചോദ്യം ചെയ്യും-life mission

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 07:20 am IST
FacebookTwitterWhatsAppTelegram

എറണാകുളം:ലെെഫ് മിഷൻ കരാർ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കി സി ബി ഐ. കേസിൽ സ്വപ്ന സുരേഷിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനാൽ സ്വപ്‌നയുടെ ചോദ്യം ചെയ്യൽ നാളത്തേക്ക് മാറ്റുകയായിരുന്നു. എം ശിവശങ്കറിനെതിരായ തെളിവുകളിൽ വ്യക്തത വരുത്താനാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.

സ്വർണക്കടത്ത് കേസിന് അനുബന്ധമായ ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം നൽകിയതിന് പിന്നാലെയാണ് ലൈഫ് മിഷൻ കേസിലെ സി ബി ഐ അന്വേഷണവും ഊർജ്ജിതമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് സി ബി ഐ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ലെെഫ് മിഷൻ ഭവന നിർമ്മാണ കരാർ ലഭിക്കാൻ നാലരക്കോടിയോളം രൂപയുടെ കമ്മീഷൻ ഇടപാട് നടന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതികൾ വെളിപ്പെടുത്തിയിരുന്നു.

നിർമ്മാണ കരാർ ലഭിച്ചതിൽ കമ്മീഷൻ നൽകേണ്ടി വന്നുവെന്ന് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയിലുമുണ്ട്. കൈക്കൂലി പണം നൽകിയ ശേഷമാണ് തനിക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ നേരിൽ കാണാൻ അനുമതി ലഭിച്ചതെന്നും, ലൈഫ് സി ഇ ഒ – യു വി ജോസിനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും സന്തോഷ് ഈപ്പൻ അന്വേഷണ ഏജസികൾക്ക് മൊഴി നൽകിയിരുന്നു. ശിവശങ്കറിനെതിരായ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. അടുത്ത ഘട്ടത്തിൽ എം ശിവശങ്കർ അടക്കമുള്ളവരെയും ചോദ്യം ചെയ്യും.

സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതി സന്ദീപിനെയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരി ലെെഫ് മിഷൻ പദ്ധതിയിലെ കമ്മീഷൻ ഇടപാട്, ഉദ്യോഗസ്ഥ- രാഷ്‌ട്രീയ-ഭരണ തല അഴിമതി, വിദേശനാണ്യ വിനിമയ ലംഘനം എന്നിവയിലാണ് സി ബി ഐ അന്വേഷണം. പതിനെട്ടര കോടി രൂപയുടെ ഭവന നിർമ്മാണ പദ്ധതിയിൽ നാലരക്കോടിയും കമ്മീഷൻ ഇനത്തിലാണ് വിനിയോഗിച്ചത്. യു എ ഇ കോൺസുലേറ്റിലെ അക്കൗണ്ട്‌സ് ഓഫീസറായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് വഴിയായിരുന്നു ഇടപാടുകൾ. 2019 ജൂലൈയിലാണ് ഭവന നിർമ്മാണ കരാർ ഒപ്പുവച്ചത്.

Tags: Swapna SureshCBIlife mission
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies