'തരൂർ സവർണ്ണ ഹിന്ദു', കെപിസിസിയുടെ പിന്തുണയില്ല; കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഖാർഗെയ്ക്കൊപ്പം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തരൂർ സവർണ്ണ ഹിന്ദു’, കെപിസിസിയുടെ പിന്തുണയില്ല; കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഖാർഗെയ്‌ക്കൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 06:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് പിന്തുണയില്ലെന്ന് പ്രഖ്യാപിച്ച് കെപിസിസി. മത്സരത്തിൽ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് പിന്തുണ നൽകുമെന്ന് കെ. സുധാകരൻ വ്യക്തമാക്കി. ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് കെപിസിസിയുടെ തീരുമാനം.

ശശി തരൂർ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ കലഹം രൂക്ഷമായിരുന്നു. എന്നാലിപ്പോൾ കേരളത്തിന്റെ പിന്തുണ തരൂരിന് ഇല്ലെന്ന് ഏറെക്കുറെ ഉറപ്പായി. മുതിർന്ന നേതാക്കളായ എ.കെ ആന്റണിയും വി.ഡി സതീശനും രമേശ് ചെന്നിത്തലയും ശശി തരൂരിനെ പിന്തുണയ്‌ക്കില്ലെന്ന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. മനസാക്ഷി വോട്ടിനാണ് ആഹ്വാനം ചെയ്യുന്നതെന്ന സുധാകരന്റെ പ്രസ്താവനയ്‌ക്ക് ശേഷമാണ് തരൂരിന് പിന്തുണയില്ലെന്ന് സുധാകരൻ തന്നെ വ്യക്തമാക്കിയത്. ഇതോടെ കെപിസിസിയുടെ ഔദ്യോഗിക നിലപാടും ഇതുതന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്.

സോണിയ, രാഹുൽ, പ്രിയങ്ക എന്നീ കോൺഗ്രസ് നേതാക്കളുടെ താൽപര്യം അനുസരിച്ച് തീരുമാനിച്ച സ്ഥാനാർത്ഥിയായ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് പൂർണമായും പിന്തുണ നൽകുകയെന്ന നയമാണ് കേരളത്തിലെ പ്രധാന കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ മറുഭാഗത്ത് യുവ നേതാക്കൾ ശശി തരൂരിനെ പിന്തുണയ്‌ക്കുമെന്ന് പരസ്യ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കെ.എസ് ശബരിനാഥൻ, മാത്യു കുഴൽനാടൻ, ഹൈബി ഈഡൻ തുടങ്ങിയവർ തരൂരിന് അനുകൂലമാണ്. അതേസമയം യുവനേതാക്കളെ കൂടി തങ്ങളുടെ പക്ഷത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ. ഇതിനിടെ ഖാർഗെ ദളിതനാണെന്നും തരൂർ സവർണ ഹിന്ദുവാണെന്നുമുള്ള നിലപാട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ സ്വീകരിച്ചതിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വിമർശനവും ഉയരുന്നുണ്ട്.

Tags: kpccshashi tharoorCongress president
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies