കൊല്ലം:മുതിർന്ന കോൺഗ്രസ് നേതാവും മുൻ പുനലൂർ എംഎൽഎയുമായ പുനലൂർ മധു അന്തരിച്ചു. 66 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം നാളെ വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.1991ൽ ലാണ് അദ്ദേഹം നിയമസഭാംഗമായത്.
കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Comments